• 17 മേയ് 2012
  • 3 ഇടവം 1187
  • 25 ജദുല്‍ആഖിര്‍ 1433
ഹോം » ലേറ്റസ്റ്റ് ന്യൂസ്

അമേരിക്കയില്‍ 84 ലക്ഷത്തിലേറെ സ്വപ്നാടനരോഗികള്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ 84 ലക്ഷത്തിലധികംപേര്‍ സ്വപ്നാടകരെന്ന് പഠനം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. സ്വപ്നാടനം ഉള്‍പ്പെടെയുള്ള രാത്രിസഞ്ചാരങ്ങള്‍ക്ക് വിഷാദരോഗവുമായി ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അമിതമായ മരുന്ന് ഉപഭോഗവും ചില മാനസികാവസ്ഥകളും സ്വപ്നാടനത്തിന് ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍, യഥാര്‍ഥ കാരണം വ്യക്തമല്ല. സ്വപ്നാടനം ഗൗരവമുള്ള രോഗമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നു വായിക്കുക

പരാഗണത്തിന്റെ ഏറ്റവും പഴക്കമുള്ള തെളിവ് ലഭ്യമായെന്ന്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള പ്രാണിപരാഗണത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ശാസ്ത്രജ്ഞന്മാര്‍. ദിനോസര്‍ യുഗത്തോളം പഴക്കമുള്ള പ്രാണികളുടെ പരാഗണത്തിനുള്ള തെളിവുകളാണ് ലഭ്യമായത്. ജിംനോ പോളിസ്ത്രിപ്സ് എന്ന് ശാസ്ത്രജ്ഞന്മാര്‍ പേരിട്ടിരിക്കുന്ന പ്രാണിവര്‍ഗത്തിലെ ജി മൈനര്‍, ജി മേജര്‍ വിഭാഗങ്ങളുടെ പരാഗണത്തിനുള്ള തെളിവുകളാണ് കിട്ടിയത്. പരാഗണത്തിന്റെ ഏറ്റവും പഴക്കമുള്ള തെളിവാണിതെന്ന് ഗവേഷകര്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക

ഛോട്ടാ ഷക്കീലിനും ടൈഗര്‍ മേമനും അമേരിക്കന്‍ ഉപരോധം

വാഷിങ്്ടണ്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളും ഇന്ത്യന്‍ പൗരന്മാരുമായ ഛോട്ടാ ഷക്കീല്‍(57), ഇബ്രാഹിം ടൈഗര്‍ മേമന്‍(52) എന്നിവര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്കന്‍ ധനവകുപ്പിന്റെ കീഴിലെ വിദേശ ആസ്തി നിയന്ത്രണ ഓഫീസാണ് ഇരുവര്‍ക്കും വിദേശ മയക്കുമരുന്ന് നായകപദവി നിയമം അനുസരിച്ച് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍നിന്ന് അമേരിക്കക്കാരെ തടയുന്നതാണ് നടപടി. അമേരിക്കയിലെ ഇവരുടെ ആസ്തികള്‍ മരവിപ്പിക്കും. അന്‍പത്താറുകാരനായ ദാവൂദിന്റെ വലംകൈയായ ഛോട്ടാ ഷക്കീലാണ് ദാവൂദിന്റെ ഡി കമ്പനിയെ...

തുടര്‍ന്നു വായിക്കുക

കാര്‍ലോസ് ഫ്യുവന്തസ് ഇനി ഓര്‍മ

മെക്സിക്കോ സിറ്റി: ലാറ്റിനമേരിക്കന്‍ സര്‍ഗാത്മകവസന്തത്തില്‍ വലിയ പങ്ക് വഹിച്ച വിഖ്യാത മെക്സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യുവന്തസ് (83) അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് എയ്ഞ്ചല്‍സ് ഡെല്‍ പെഡ്രഗല്‍ ആശുപത്രിയിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്ന് മെക്സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി അധികൃതര്‍ മരണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഫ്യുവന്തസിന്റെ ജീവചരിത്രരചയിതാവും ബ്രൗണ്‍ സര്‍വകലാശാലയിലെ പ്രൊഫസറുമായ ജൂലിയോ ഒര്‍ട്ടേഗ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ്, മാരിയോ...

തുടര്‍ന്നു വായിക്കുക

പാകിസ്ഥാനെതിരായ ഉപാധി വീറ്റോ ചെയ്യും: വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: അമേരിക്കന്‍ സാമ്പത്തിക-സൈനിക സഹായം ലഭിക്കുന്നതിന് പാകിസ്ഥാനുമേല്‍ ഉപാധികള്‍ നിര്‍ദേശിക്കുന്ന യുഎസ് കോണ്‍ഗ്രസിന്റെ സുപ്രധാന പ്രതിരോധ നിയമത്തിലെ വകുപ്പുകളെ വീറ്റോചെയ്യുമെന്ന് ഒബാമ സര്‍ക്കാര്‍ വ്യക്തമാക്കി. നിര്‍ണായകമായ ഈ വേളയില്‍ പാകിസ്ഥാനുമേല്‍ ഉപാധികള്‍ അടിച്ചേല്‍പ്പിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ നടപടികളെ അപകടത്തിലാക്കിയേക്കുമെന്നും വൈറ്റ്ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രതിനിധിസഭയുടെ സായുധസേനാ സമിതി കഴിഞ്ഞ ആഴ്ചയാണ്...

തുടര്‍ന്നു വായിക്കുക

അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാന്‍ അമേരിക്കയില്‍ തിരക്ക്

ന്യൂയോര്‍ക്ക്: വിവാഹത്തിന് സാവകാശം ആവശ്യമുള്ള യുവതികള്‍ സാധാരണ സന്ദര്‍ശിക്കാറുള്ള കൊളറാഡോയിലെ സെന്റര്‍ ഫോര്‍ റിപ്രൊഡക്ടീവ് മെഡിസിന്റെ ഓഫീസില്‍ ഇപ്പോള്‍ അവര്‍ക്കൊപ്പം പ്രായമായ മാതാപിതാക്കളും എത്തുന്നു. 8000 മുതല്‍ 18,000 ഡോളര്‍വരെ വാടക നല്‍കി അണ്ഡശീതീകരണ സംഭരണിയില്‍ തങ്ങളുടെ പേരക്കുട്ടികളെ മുട്ടകളായി സംരക്ഷിക്കാന്‍ പ്രായമായ മാതാപിതാക്കളാണ് മുന്നിട്ടിറങ്ങുന്നത്. ജീവിതച്ചെലവിലെ വര്‍ധനയും സാമ്പത്തിക പ്രശ്നങ്ങളും കുടുംബം കെട്ടിപ്പടുക്കാന്‍ കാലതാമസം നേരിടുന്നതുമൊക്കെ ഇവിടെ പലരെയും കുട്ടികള്‍ വേണ്ടെന്നുവയ്ക്കാന്‍ പ്രേരിപ്പിക്കാറുണ്ട്....

തുടര്‍ന്നു വായിക്കുക

മുംബൈ ആക്രമണം: സൈബര്‍ വിദ്യയും ഉപയോഗിച്ചെന്ന് യുഎസ് കമാന്‍ഡര്‍

വാഷിങ്ടണ്‍: മുംബൈയില്‍ 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തിന് അത്യാധുനിക സൈബര്‍ വിദ്യകളാണ് ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ ഉപയോഗിച്ചതെന്ന് യുഎസ് കമാന്‍ഡര്‍. ഗൂഗിള്‍ എര്‍ത്ത് മുഖേനയാണ് മുംബൈ ഭീകരാക്രമണം മുഴുവന്‍ ആസൂത്രണം ചെയ്തത്. സെല്ലുലാര്‍ ഫോണ്‍ ശൃംഖല ഉപയോഗിച്ചാണ് ഭീകരര്‍ ഇന്ത്യന്‍ കമാന്‍ഡോകളുടെ നീക്കങ്ങള്‍ തടഞ്ഞതെന്നും യുഎസ് മറൈന്‍ കോര്‍ ലെഫ്റ്റനന്‍ഡ് ജനറല്‍ ജോര്‍ജ് ജെ ഫ്ളൈന്‍ പറഞ്ഞു. ചെലവുകുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളുമാണ് മുംബൈ ആക്രമണത്തിന് ഭീകരരര്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക

മാവോയിസ്റ്റ് ബന്ദ് ഭാഗികം

ഭുവനേശ്വര്‍: മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ച ബന്ദ് ഒഡിഷയിലെയും ജാര്‍ഖണ്ഡിലെയും നക്സല്‍ ബാധിത പ്രദേശങ്ങളിലൊഴികെ കാര്യമായി ബാധിച്ചില്ല. തെക്കന്‍ ഒഡിഷയിലെ മാല്‍ക്കന്‍ഗിരി, കോരാപുട്, രായഗഡ, കന്ദമല്‍, ഗജപാടി, നവരംഗ്പുര്‍, ഗന്‍ജാം ജില്ലകളില്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ജാര്‍ഖണ്ഡിലെ മൂന്ന് ജില്ലയില്‍ ബന്ദ് കാര്യമായി ബാധിച്ചു. ദീര്‍ഘദൂര ബസുകള്‍ ഓടിയില്ല. ഗ്രാമങ്ങളിലെ കടകളും മറ്റും പൂര്‍ണമായി അടഞ്ഞുകിടന്നു. അതിനിടെ, സുക്മ ജില്ലയില്‍ മാവോയിസ്റ്റുകളുടെ അക്രമത്തില്‍ നാല് പൊലീസുകാര്‍ക്ക്...

തുടര്‍ന്നു വായിക്കുക

ആണവോര്‍ജം ഉപേക്ഷിക്കാനാവില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന് അധിക ഊര്‍ജസ്രോതസ്സെന്ന നിലയില്‍ ആണവോര്‍ജത്തെ തുടര്‍ന്നും ആശ്രയിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ആണവോര്‍ജ ഉപയോഗത്തിന്റെ കാര്യത്തില്‍ സ്വയം വിലക്കേര്‍പ്പെടുത്തുന്നത് രാജ്യത്തിന് ഗുണകരമല്ലെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞു. ഫുക്കുഷിമ സംഭവത്തിനുശേഷം ജപ്പാനും ജര്‍മനിയും ആണവോര്‍ജം ഉപേക്ഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇന്ത്യ പുനഃപരിശോധനയ്ക്ക് തയ്യാറാണോയെന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആണവനിലയങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല....

തുടര്‍ന്നു വായിക്കുക

വിമാനദുരന്തം: 11 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി: നേപ്പാള്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട 13 ഇന്ത്യക്കാരില്‍ 11 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരിച്ചറിഞ്ഞ മറ്റു രണ്ടു മൃതദേഹവും നാട്ടിലെത്തിക്കാന്‍ നടപടിയെടുത്തതായി വിദേശകാര്യ വക്താവ് സയദ് അക്ബറുദ്ദീന്‍ പറഞ്ഞു. മരിച്ചവരില്‍ എട്ടുപേര്‍ മുംബൈ സ്വദേശികളും അഞ്ചുപേര്‍ ചെന്നൈ സ്വദേശികളുമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരനായ നാല്‍പ്പതുകാരനും ഇയാളുടെ രണ്ട് മക്കളും ചികിത്സയിലാണ്. മരിച്ച പ്രശസ്ത ബാലതാരം തരുണി സച്ച്ദേവയുടെയും അമ്മയുടെയും മൃതദേഹവും ജന്മനാട്ടിലെത്തിച്ചു. ചൊവ്വാഴ്ചയാണ് അഗ്നി എയറിന്റെ ഡോണിയര്‍...

തുടര്‍ന്നു വായിക്കുക

സോണിയയുടെ കോലം കത്തിച്ച ജാര്‍ഖണ്ഡ് സ്പീക്കര്‍ക്ക് തടവ്; ജാമ്യം

റാഞ്ചി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കോലം കത്തിച്ച കേസില്‍ ജാര്‍ഖണ്ഡ് സ്പീക്കര്‍ സി പി സിങ്ങിന് ഒരുമാസം തടവ്. ശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്,...

തുടര്‍ന്നു വായിക്കുക

രാജ വീണ്ടും പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ ജാമ്യം നേടി ജയിലില്‍ നിന്നിറങ്ങിയ മുന്‍ ടെലികോം മന്ത്രി എ രാജ ബുധനാഴ്ച പാര്‍ലമെന്റില്‍ എത്തി. ശൂന്യവേളയില്‍ ലോക്സഭയിലേക്കു വന്ന...

തുടര്‍ന്നു വായിക്കുക

തിവാരിയുടെ രക്തമെടുക്കാന്‍ പൊലീസ് സഹായം തേടാം: കോടതി

ന്യൂഡല്‍ഹി: പിതൃത്വകേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തം നല്‍കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി തയ്യാറാകാത്ത സാഹചര്യത്തില്‍ പൊലീസ് സഹായം...

തുടര്‍ന്നു വായിക്കുക

വിമാന കമ്പനികളില്‍ 49 ശതമാനം വിദേശ നിക്ഷേപം പരിഗണനയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനം ഓഹരി അനുവദിക്കുന്ന കാര്യം വ്യവസായ നയപ്രോത്സാഹനവകുപ്പിന്റെ പരിഗണനയിലാണെന്ന്...

തുടര്‍ന്നു വായിക്കുക

സച്ചിനെതിരായ ഹര്‍ജി സ്വീകരിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍...

തുടര്‍ന്നു വായിക്കുക

ഓള്‍ ഇന്ത്യ ലോക്കോ പൈലറ്റ് അഖിലേന്ത്യ സമ്മേളനം തുടങ്ങി

ബംഗളൂരു: ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ അഖിലേന്ത്യ സമ്മേളനത്തിന് ഉജ്വല തുടക്കം. അസോസിയേഷന്‍ പ്രസിഡന്റ് എല്‍ മോനി പതാകയുയര്‍ത്തിയതോടെയാണ് ദ്വിദിന...

തുടര്‍ന്നു വായിക്കുക

പൈലറ്റുമാരുടെ പണിമുടക്ക് തുടരുന്നു

ന്യൂഡല്‍ഹി: യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പണിമുടക്ക് തുടരുന്നു. ബുധനാഴ്ച 15 അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ...

തുടര്‍ന്നു വായിക്കുക

യെദ്യൂരപ്പയുടെയും ബന്ധുക്കളുടെയും വീടുകളില്‍ സിബിഐ റെയ്ഡ്

ബംഗളൂരു: അനധികൃതഖനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെയും ബന്ധുക്കളുടെയും വീടുകളില്‍ സിബിഐ റെയ്ഡ്. യെദ്യൂരപ്പയുടെ മക്കളുടെ...

തുടര്‍ന്നു വായിക്കുക

പൈലറ്റ് സമരം ഒത്തുതീര്‍പ്പാക്കണം: പി കരുണാകരന്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്ന് പി കരുണാകരന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. സമരം കാരണം 65 അന്താരാഷ്ട്ര...

തുടര്‍ന്നു വായിക്കുക

യൂറിയ വില 10 ശതമാനം കൂട്ടും

ന്യൂഡല്‍ഹി: വളം വില വീണ്ടും വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. യൂറിയയുടെ വില പത്തുശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. വൈകാതെ ഈ നിര്‍ദേശം...

തുടര്‍ന്നു വായിക്കുക

കടുത്ത സാമ്പത്തിക നടപടി വേണ്ടിവരുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കുന്നതിനാല്‍ കടുത്ത നടപടി വേണ്ടിവരുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. രാജ്യസഭയില്‍ ധനബില്‍ ചര്‍ച്ചയ്ക്ക് ...

തുടര്‍ന്നു വായിക്കുക

ഫുട്ബോള്‍ കളിക്കിടെ ബാന്‍ കി മൂണിന് പരിക്ക്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ നയതന്ത്രപ്രതിനിധികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് പരിക്കേറ്റു. അറുപത്തേഴുകാരനായ മൂണിന്റെ ഇടത്...

തുടര്‍ന്നു വായിക്കുക

റഷ്യന്‍ ആണവ മിസൈലിന്റെ രേഖാചിത്രം ചോര്‍ന്നതായി സംശയം

മോസ്കോ: അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന റഷ്യന്‍ ആണവ മിസൈല്‍ "ബുലാവ"യുടെ രേഖാരൂപം നഷ്ടപ്പെട്ടതായി അധികൃതര്‍ക്ക് സംശയം. റഷ്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള...

തുടര്‍ന്നു വായിക്കുക

ഫ്രഞ്ച് പ്രസിഡന്റായി ഓളന്ദ് സ്ഥാനമേറ്റു

പാരീസ്: രണ്ടു പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം യൂറോപ്പിന്റെ ഹൃദയഭൂമിയായ ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ് പ്രസിഡന്റായി ഫ്രാന്‍സ്വാ ഓളന്ദ് അധികാരമേറ്റു....

തുടര്‍ന്നു വായിക്കുക

സെക്രട്ടറിയുടെ സ്ഥാനംപാര്‍ടി ഭരണഘടനയില്‍ പറയുന്നുണ്ട്: യെച്ചൂരി

ന്യൂഡല്‍ഹി: സിപിഐ എമ്മില്‍ പാര്‍ടി സെക്രട്ടറിയാണോ അവസാന വാക്കെന്ന കാര്യം പാര്‍ടി ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം...

തുടര്‍ന്നു വായിക്കുക

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ ട്രെയിന്‍ തടഞ്ഞ് ബോംബ് ഘടിപ്പിച്ചു

ജംഷഡ്പുര്‍: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ ട്രെയിന്‍ തടഞ്ഞ് ക്യാന്‍ബോംബ് വച്ചു. സാരന്ദവനത്തില്‍ പൊസായിത റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയ്ക്ക്...

തുടര്‍ന്നു വായിക്കുക

വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കാഠ്മണ്ഡുവിലെത്തി

കാഠ്മണ്ഡു: നേപ്പാള്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കാഠ്മണ്ഡുവിലെത്തി. ദുരന്തത്തില്‍ കൊല്ലപ്പെട്ട 13 തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ ത്രിഭുവന്‍...

തുടര്‍ന്നു വായിക്കുക
Archives