അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഇന്ന് ആലീസിന്റെ അന്വേഷണം

Friday Dec 15, 2017

അഭ്രപാളിയിലെ സ്ത്രീ ജീവിത കാഴ്ചയൊരുക്കുന്ന അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഇന്ന് ആലീസിന്റെ അന്വേഷണം പ്രദര്‍ശിപ്പിക്കും. ശ്രീ തിയേറ്ററില്‍ ഉച്ചയ്ക്ക് 12 നാണ് പ്രദര്‍ശനം. മത്സരവിഭാഗത്തിലെ ചിത്രങ്ങളായ സിംഫണി ഫോര്‍ അന, മലിലദ ഫെയര്‍വെല്‍ ഫ്‌ളവര്‍, മലയാള ചിത്രം രണ്ടുപേര്‍ എന്നിവയും ഇന്നത്തെ പ്രദര്‍ശനത്തിലുണ്ട്.

റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ കെ.പി.കുമാരന്റെ അതിഥി, ഹോമേജ് വിഭാഗത്തില്‍ ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ എന്നീ ചിത്രങ്ങളും ജൂറി ചിത്രങ്ങളില്‍ സില്‍ ദ സ്വേയിങ് വാട്ടര്‍ലിലി എന്ന ജര്‍മന്‍ ചിത്രവും പ്രദര്‍ശിപ്പിക്കും. അപര്‍ണ സെന്‍ ചിത്രം സൊനാറ്റയുടെ പ്രദര്‍ശനം ഇന്ന് സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് വിഭാഗത്തിലാണ്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ടേക്ക് ഓഫ്, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങളും റെസ്റ്റോര്‍ഡ് ക്ലാസിക്‌സില്‍ മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്പ്‌മെന്റ്, ലോക സിനിമാ വിഭാഗത്തില്‍ ഗോലിയാത്ത്, വാട്ട് വില്‍ പീപ്പിള്‍ സേ, എ ഫന്റാസ്റ്റിക് വുമണ്‍ തുടങ്ങിയ ചിത്രങ്ങളും ഇന്ന് കാണാം.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം