'ക്വിക് ചേഞ്ച്' പോലുള്ള ചിത്രം ഇനിയും വേണം

Tuesday Dec 13, 2016

ഫിലിപ്പീന്‍സ് ചിത്രം 'ക്വിക് ചേഞ്ച്' ഞങ്ങള്‍ക്കും സമൂഹത്തിനും പുതിയ വെളിച്ചം പകരുന്നതാണ്. ആണില്‍ നിന്നും  സ്ത്രീയായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന അപകടകരമായ വ്യാജ സൌധര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം ദുരന്തത്തില്‍ കലാശിക്കുന്നതാണ് ക്വിക് ചേഞ്ച് പറയുന്നത്. ഇത്തരം നീക്കങ്ങള്‍ മരണത്തില്‍ വരെ കലാശിക്കുന്നതായി ചിത്രം വ്യക്തമാക്കുന്നു.

മനിലയിലാണ് കഥ നടക്കുന്നതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ദുരന്തം സംഭവിച്ച പലരെയും അറിയാം.  ട്രാന്‍സ്ജെന്‍ഡറുകളുടെ ജീവന്‍  അപകടത്തിലാക്കുന്ന പ്രവൃത്തിയാണിത്. മാഫിയ തന്നെ ഇതിന് പിന്നിലുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ബോധവല്‍കരണമായാണ് 'ക്വിക് ചേഞ്ച്' അനുഭവപ്പെട്ടത്. ഇന്ത്യയിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകണം. ഇതിനായി സംവിധായകര്‍ മുന്നോട്ടുവരണം.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം