കിം കി ഡുക്കിന്റെ 'നെറ്റ്' തീര്‍ത്തും വ്യത്യസ്തം

Monday Dec 12, 2016

തിരുവനന്തപുരം > കിം കി ഡുക്കിന്റെ തീര്‍ത്തും വ്യത്യസ്തമായ സിനിമയാണ് നെറ്റ്. അദ്ദേഹം വളരെ പക്വതയോടെ  ചെയ്ത സിനിമയെന്ന് വേണമെങ്കില്‍ പറയാം. വര്‍ണവിസ്മയം തീര്‍ക്കുന്ന ക്യാന്‍വാസിന്റെ വിശാലതപോലും ഒഴിവാക്കി കഥയ്ക്കനുയോജ്യമായ മൂഡ് ക്രിയേറ്റ് ചെയ്തിരിക്കുകയാണ് നെറ്റില്‍. വിഭജിക്കപ്പെട്ട ഒരു രാജ്യത്തിലെ അധികാരികളുടെ വീക്ഷണവും മനുഷ്യത്വമില്ലായ്മയും സിനിമ ചര്‍ച്ച ചെയ്യുന്നു. ഒരാള്‍ എങ്ങനെയാണ് സ്വന്തം രാജ്യത്തുനിന്നുപോലും അന്യനാകുന്നതെന്നാണ് കിം കി ഡുക്ക് പറയുന്നത്.

നോര്‍ത്ത് കൊറിയയില്‍നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയാണ് കഥാനായകന്‍. അദ്ദേഹം അറിയാതെ അതിര്‍ത്തി കടന്ന് സൌത്ത് കൊറിയയില്‍ എത്തുന്നു. അവിടെ പിടിക്കപ്പെടുന്ന അയാള്‍ക്ക് കടുത്ത യാതനയാണ് അനുഭവിക്കേണ്ടിവരുന്നത്. എന്നാല്‍, രാജ്യസ്നേഹിയായ അയാള്‍ എല്ലാം സഹിക്കുന്നു. തന്റെ മുത്തച്ഛന്റെ പരിചയക്കാരനായ ഒരു ഉദ്യോഗസ്ഥന്‍മാത്രമാണ് അയാള്‍ക്ക് ആശ്വാസമായത്. അയാളെ ടൌണിലേക്ക് കൊണ്ടുപോയപ്പോള്‍ ഒരു സെക്സ്വര്‍ക്കറുമായി ബന്ധപ്പെടാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. പിന്നീട് വിട്ടയച്ച് അയാള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെയും ചാരനെന്ന സംശയത്തിലാണ് അധികാരികള്‍ സമീപിക്കുന്നത്. സ്വന്തം അസ്തിത്വംപോലും നഷ്ടമായ അയാള്‍ കടലില്‍ ജീവന്‍ സമര്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വെടിവച്ചുകൊല്ലുന്നു.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം