• 24 ഏപ്രില്‍ 2014
  • 11 മേടം 1189
  • 23 ജദുല്‍ആഖിര്‍ 1435

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയ്ക്കാണ് ക്ഷേത്രത്തിന്റെ താല്‍ക്കാലിക ഭരണച്ചുമതല. ക്ഷേത്രം തന്ത്രിയും നമ്പിയും സമിതി അംഗങ്ങളാണ്. മറ്റ് രണ്ട് പേരെ സംസ്ഥാന സര്‍ക്കാരിനും രാജകുടുംബത്തിനും നിര്‍ദ്ദേശിയ്ക്കാം. ഇവരെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ജില്ലാ ജഡ്ജിയായിരിക്കും.   ക്ഷേത്രത്തിന്റെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും കോടതി... തുടര്‍ന്നു വായിക്കുക

ആറാംഘട്ടം: ബംഗാളിലും തമിഴ്നാട്ടിലും മികച്ച പോളിങ്ങ്

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ 39 സീറ്റുകളിലടക്കം 12 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് മികച്ച രീതിയില്‍ പുരോഗമിക്കുന്നു. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലെ തെരഞ്ഞെടുപ്പും ആറാം ഘട്ടത്തിലാണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ 19, ഉത്തര്‍പ്രദേശിലെ 12, മധ്യപ്രദേശിലെയും രാജസ്ഥാനിലേയും 10, ബിഹാറിലേയും ഛത്തീസ്ഗഡിലേയും ഏഴ്, പശ്ചിമ ബംഗാളിലേയും അസമിലേയും ആറ് സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.   പകല്‍ ഒന്നുവരെയുള്ള കണക്കനുസരിച്ച് തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും മികച്ച പോളങ്ങാണ് രേഖപ്പെടുത്തിയത്. ബംഗാളില്‍ 44 ശതമാനം പേരും തമിഴ്നാട്ടില്‍ 40 ശതമാനം പേരും വോട്ട് ചെയ്തു. മധ്യപ്രദേശില്‍ 31 ശതമാനവും...തുടര്‍ന്നു വായിക്കുക

കസ്റ്റഡിയിലെടുത്ത യുവതി സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം : മോഷണകുറ്റത്തിന് കസ്റ്റഡി യിലെടുത്ത  യുവതി ചങ്ങരംകുളം സ്റ്റേഷനുള്ളില്‍ തൂങ്ങി മരിച്ചു. എടപ്പാള്‍ മാളൂര്‍... തുടര്‍ന്നു വായിക്കുക

കെപിസിസി പ്രസിഡന്റിനെതിരെ എക്സൈസ് മന്ത്രി

തിരു: കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ എക്സൈസ് മന്ത്രി കെ ബാബു രംഗത്ത്. സംസ്ഥാനത്ത് ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന... തുടര്‍ന്നു വായിക്കുക

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ശോഭ റെഡ്ഡി അന്തരിച്ചു

ഹൈദരബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വൈഎസ്ആര്‍... തുടര്‍ന്നു വായിക്കുക

  • slideshow1
  • slideshow1
  • slideshow1
  • slideshow1
  • slideshow1

മറ്റു പ്രധാന വാര്‍ത്തകള്‍

കോടതിവിധി രാജകുടുംബത്തിനും സര്‍ക്കാരിനുമേറ്റ കനത്ത പ്രഹരം: വിഎസ്

തിരു: പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ അഞ്ചംഗ ഭരണസമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധി ഞാന്‍ സ്വാഗം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ക്ഷേത്രസ്വത്ത് കൊള്ളയടിച്ച തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിനും, അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുത്ത സംസ്ഥാന സര്‍ക്കാരിനും ഏറ്റ കനത്ത പ്രഹരമാണ് ഈ വിധി.   ജില്ലാ...

 തുടര്‍ന്നു വായിക്കുക

ഒഡീഷയില്‍ റോഡപകടം; 7 പേര്‍ മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ചാണ്ഡോലില്‍ ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കട്ടക്ക്-ചണ്ഡ്ബാലി സംസ്ഥാന പാതയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.  തുടര്‍ന്നു വായിക്കുക

കാബൂളില്‍ പൊലീസുകാരന്റെ ആക്രമണത്തില്‍ മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രമണത്തില്‍ മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറന്‍ കാബൂളിലെ ഒരാശുപത്രിക്ക് മുന്നിലായിരുന്നു സംഭവം.   പ്രകോപനമൊന്നുമില്ലാതെ പൊലീസുകാരന്‍ തലങ്ങുംവിലങ്ങും വെടിവെയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു...

 തുടര്‍ന്നു വായിക്കുക

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയ്ക്കാണ് ക്ഷേത്രത്തിന്റെ താല്‍ക്കാലിക ഭരണച്ചുമതല. ക്ഷേത്രം തന്ത്രിയും നമ്പിയും സമിതി അംഗങ്ങളാണ്. മറ്റ് രണ്ട് പേരെ സംസ്ഥാന സര്‍ക്കാരിനും രാജകുടുംബത്തിനും നിര്‍ദ്ദേശിയ്ക്കാം....

 തുടര്‍ന്നു വായിക്കുക

ചാമ്പ്യന്‍സ് ലീഗ്: റയല്‍ ബയേണിനെ മറികടന്നു

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിച്ചിനെ ഒന്‍പത് തവണ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഒരു ഗോളിന് തോല്‍പ്പിച്ചു. ബയേണിന്റെ മൈതനത്ത് നടക്കുന്ന രണ്ടാംപാദത്തില്‍ സമനില നേടിയാല്‍ റയലിന് ഫൈനലിലേയ്ക്ക് മുന്നേറാം.   19ാം മിനിറ്റില്‍...

 തുടര്‍ന്നു വായിക്കുക

ഫോണ്‍ ആണ്‍ഡ്രോയിഡ് ആണോ? മലയാളം ടൈപ്പിങ്് ഇനി എളുപ്പം

നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാറുണ്ടെങ്കില്‍ വരമൊഴിയെക്കുറിച്ചും മള്‍ട്ടിലിംഗ് കീബോര്‍ഡിനെക്കുറിച്ചും കേട്ടിരിക്കും. ഇതാ പുതിയ ഒരു മലയാളം ടൈപ്പിങ് അപ്ലിക്കേഷന്‍ (ആപ്) കൂടി- സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിന്റെ ഇന്‍ഡിക്. ഇപ്പോള്‍ ജെല്ലിബീന്‍, കിറ്റ്കാറ്റ് എന്നീ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ മാത്രം...

 തുടര്‍ന്നു വായിക്കുക

ലംബോര്‍ഗിനിയുടെ ഹ്യുറാകാന്‍ സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയില്‍

ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പുതിയ കാര്‍ ഹ്യുറാകാന്‍ സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തും. വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ച ഗല്ലാഡോയുടെ പകരക്കാരനായാണ് ഹ്യുറാകാന്‍ എത്തുന്നത്.   ഉയരക്കുറവിന്റെ പേരില്‍ ശ്രദ്ധേയമായ ലംബോര്‍ഗിനി കാറുകളുടെ പതിവ് രൂപകല്‍പ്പനാ ശൈലിതന്നെയാണ്...

 തുടര്‍ന്നു വായിക്കുക

ജസീക ചാസ്റ്റിന്‍ മര്‍ലിന്‍ മണ്‍റോ ആകുന്നു

മണ്‍മറഞ്ഞ വിഖ്യാത ഹോളിവുഡ് സുന്ദരി മര്‍ലിന്‍ മണ്‍റോയുടെ ജീവിതം ബ്ലോണ്ട് എന്ന പേരില്‍ വീണ്ടും സിനിമയാകുന്നു. ഹോളിവുഡ് നടി ജസീക ചാസ്റ്റിനാണ് മര്‍ലിന്‍ ആയി എത്തുന്നത്. ആന്‍ഡ്രൂ ഡൊമനിക് തിരക്കഥയൊരുക്കി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്തില്‍ തുടങ്ങും. മര്‍ലിന്‍ മണ്‍റോയെക്കുറിച്ച് ജോയിസ് കരോള്‍ ഓട്സ് രചിച്ച ബ്ലോണ്ട് എന്ന ജീവചരിത്രഗ്രന്ഥമാണ് അതേ പേരില്‍ സിനിമയാക്കുന്നത്. 2015ല്‍ ചിത്രം റിലീസാകും.  തുടര്‍ന്നു വായിക്കുക

ആറ്റ പാടുന്നു; കാലം കാത്തുവച്ച മെഹ്ബൂബ് ഗാനങ്ങള്‍

കൊച്ചി: പ്രായാധിക്യംമൂലം കേള്‍വിശക്തി ഇല്ലെങ്കിലും മെഹ്ബൂബിന്റെ പാട്ടു പാടാമോ എന്ന് എഴുതിക്കാണിച്ചപ്പോള്‍ നാട്ടുകാര്‍ ആറ്റ എന്നു വിളിക്കുന്ന ഹുസൈന്‍കോയ അവശത മറന്നും "മാനെന്നും വിളിക്കില്ലാ, മയിലെന്നും വിളിക്കില്ല", എന്ന പാട്ടും, "പണ്ടുപണ്ടുപണ്ടു നിന്നെ കണ്ടനാളയ്യയാ" എന്ന ഗാനവും പാടി. പല്ലവി പൂര്‍ത്തിയാകും മുമ്പേ...

 തുടര്‍ന്നു വായിക്കുക

മാക്ബെത്തിലെ മനസ്സും മനുഷ്യരും

കെ ഗിരീഷ് ദുരാഗ്രഹം, ഗൂഢാലോചന, കൊലപാതകം, ആത്മഹത്യ- അധികാരത്തിന്റെ ഉള്ളറകളിലെ ചില നാടകങ്ങള്‍ ഇങ്ങനെയൊക്കെയാണ്. അടക്കിപ്പിടിക്കാനാവാത്ത മനസ്സാണ് പലപ്പോഴും ഈ നാടകങ്ങളില്‍ വേഷംകെട്ടുന്നത്. എല്ലാ അധികാരപ്രയോഗങ്ങളും കേവല രാഷ്ട്രീയത്തിനപ്പുറത്ത് അതില്‍ ആടുന്നവരുടെ മനസ്സിന്റെ ചഞ്ചലതകളാകുന്നത് അങ്ങനെയാണ്. ഷേക്സ്പിയറിന്റെ...

 തുടര്‍ന്നു വായിക്കുക

ഇന്ത്യന്‍ വംശജനായ കവി വിജയ് ശേഷാദ്രിക്ക് പുലിറ്റ്സര്‍

ന്യുയോര്‍ക്ക്: കവിതയ്ക്കുള്ള ഈ വര്‍ഷത്തെ പുലിറ്റ്സര്‍ പുരസ്കാരം ഇന്ത്യന്‍വംശജനായ കവി വിജയ് ശേഷാദ്രിക്ക്. "3 സെക്ഷന്‍സ്"എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. പതിനായിരം ഡോളറാണ് സമ്മാനം. അമേരിക്കയില്‍ സ്ഥിരതാമസമാക്കി സമുന്നതമായ മൗലികരചന നടത്തുന്നവര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. 1954ല്‍ ബംഗളൂരുവില്‍ ജനിച്ച ശേഷാദ്രി...

 തുടര്‍ന്നു വായിക്കുക

സാംസങ് ഗ്യാലക്സി എസ് 5

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എസ് 5 വിപണിയില്‍ എത്താന്‍ തയാറെടുക്കുന്നു. രൂപകല്‍പ്പനയില്‍ സവിശേഷമായ പുതുമകളോടെ എത്തുന്ന പുതിയ മോഡല്‍ ചാര്‍ക്കോള്‍ ബ്ലാക്ക്, ഷിമ്മെറി വൈറ്റ്, ഇലക്ട്രിക് ബ്ലൂ, കോപ്പര്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.   16 മെഗാ പിക്സല്‍ ക്യാമറയാണ് ഉള്ളത്. മൂന്ന് സെക്കന്‍ഡ് ഓട്ടോ...

 തുടര്‍ന്നു വായിക്കുക

ദൃശ്യവിസ്മയമൊരുക്കി നാമം വിഷു ആഘോഷിച്ചു

ന്യൂജേഴ്സി: പ്രമുഖ സാംസ്ക്കാരിക സംഘടനയായ നാമം വിഷു ആഘോഷിച്ചു. സൗത്ത് ബ്രണ്‍സ്വിക്കിലുള്ള ക്രോസ് റോഡ്സ് നോര്‍ത്ത് മിഡില്‍ സ്കൂളില്‍ ഏപ്രില്‍ 12 നായിരുന്നു പരിപാടി. നടന്ന ആഘോഷ പരിപാടിക? അത്യന്തം ആസ്വാദ്യകരമായി. നാമം പ്രവര്‍ത്തകര്‍ വിഷുക്കണിയൊരുക്കിയിരുന്നു.   ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള പ്രാര്‍ഥനാഗാനമാലപിച്ച്...

 തുടര്‍ന്നു വായിക്കുക

അട്ടകള്‍ സഹായിച്ചു; അറ്റുപോയ ചെവി കൂട്ടിച്ചേര്‍ത്തു

വാഷിങ്ടണ്‍: പട്ടിയുടെ ആക്രമണത്തില്‍ അറ്റുപോയ യുവതിയുടെ ചെവി രക്തം കുടിക്കുന്ന അട്ടകളുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ വിജയകരമായി തിരികെ തുന്നിച്ചേര്‍ത്തു. അമേരിക്കയിലെ റോഡ് ഐലന്‍ഡ് ആശുപത്രിയിലാണ് സംഭവം.   പെണ്‍കുട്ടിയുടെ ഇടത്തേ ചെവിയാണ് പട്ടിയുടെ അക്രമത്തില്‍ മുറിഞ്ഞത്. ചെവി അതിസൂക്ഷ്മമായി ഡോക്ടര്‍മാര്‍ തിരികെ...

 തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസം

സിഫ്നെറ്റില്‍ വെസ്സല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്സുകള്‍

കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എഞ്ചിനിയറിങ്ങ് ട്രെയിനിങ്ങി (സിഫ്നെറ്റ്)ല്‍ ദ്വിവല്‍സര വെസ്സല്‍ നാവിഗേറ്റര്‍ കോഴ്സ് (വിഎന്‍സി), മറൈന്‍ ഫിറ്റര്‍ കോഴ്സ് (എംഎഫ്സി) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഈ രണ്ടു ട്രേഡുകളില്‍ എന്‍സിവിടിയുടെ അനുമതിയോടെ ആരംഭിച്ച...

 തുടര്‍ന്നു വായിക്കുക

ആരോഗ്യം

ആരോഗ്യസംരക്ഷണം സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസനിലവാരം കൈവരിക്കാനായ സംസ്ഥാനമാണ് കേരളം. രോഗങ്ങളെപ്പറ്റി ബോധവതികളായിട്ടും സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഗൗരവമാണ്. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നീ നാലു ഘട്ടങ്ങളിലും ഇന്ന് സ്ത്രീകള്‍ നേരിടുന്ന ശാരീരിക-മാനസിക ആരോഗ്യ പ്രശ്ങ്ങള്‍ നിരവധിയാണ്. മാറിയ ജീവിതശൈലിക്കു പുറമെ,...

 തുടര്‍ന്നു വായിക്കുക

വ്യവസായം

സ്വര്‍ണവില വീണ്ടും കൂടി; പവന് 22,680

കൊച്ചി: തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലും സ്വര്‍ണവില കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച കൂടിയത്. ഒരു പവന് 22,680 രൂപയും ഗ്രാമിന് 2,835 രൂപയുമാണ് നിലവിലെ വില. ബുധനാഴ്ച പവന് 160 രൂപയും ചൊവ്വാഴ്ച 120 രൂപയും കൂടിയിരുന്നു.   24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ വിലയിടിവാണ്...

 തുടര്‍ന്നു വായിക്കുക

മദംപൊട്ടിയ മരുന്നുപരീക്ഷണം വേണ്ട

മരുന്നുപരീക്ഷണത്തിന്റെ ഫലമായി 89 പേര്‍ കൊല്ലപ്പെട്ടെന്നും 506 പേര്‍ ദുരിതബാധിതരായി ജീവിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്ക്. മരുന്നുപരീക്ഷണത്തിന് കമ്പനികള്‍ താല്‍പ്പര്യത്തോടെ തെരഞ്ഞെടുക്കുന്ന രാജ്യമായി ഇന്ത്യ മാറി എന്നാണ്, സ്വസ്ഥ അധികാര്‍ മഞ്ച് എന്ന സംഘടന നല്‍കിയ...

 തുടര്‍ന്നു വായിക്കുക

വിഷംചീറ്റുന്ന മോഡി അനുയായികള്‍

ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ ഇരട്ടത്താപ്പ് ദിവസം കഴിയുന്തോറും വെളിപ്പെടുകയാണ്. വികസനത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും നരേന്ദ്രമോഡി നടത്തുന്ന പ്രസംഗങ്ങള്‍ വെറും പുറംപൂച്ചുകള്‍മാത്രമാണ്. ഇതിനപ്പുറം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും ലക്ഷ്യമാക്കിയുള്ള ശക്തമായ വര്‍ഗീയ പ്രചാരണമാണ്...

 തുടര്‍ന്നു വായിക്കുക

നാമവും കര്‍മവും

പേരിലല്ല, കര്‍മത്തിലാണ് കാര്യമെന്ന് വരുണ്‍ ഗാന്ധി സ്വയം പരിചയപ്പെടുത്തി പറയാറുണ്ട്. കടംകൊണ്ട ഗാന്ധിപ്പേരുതന്നെയാണ് പക്ഷേ കൈയിലുള്ള മൂലധനം. ഭര്‍ത്താവ് ഫിറോസില്‍നിന്ന് ഇന്ദിര കടംകൊണ്ട നാമം നെഹ്റുകുടുംബത്തെ "ഗാന്ധി കുടംബ"മാക്കി. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യമാണ് കാവിരാഷ്ട്രീയത്തിന്റെ ആക്രമണലക്ഷ്യമെന്നൊക്കെ...

 തുടര്‍ന്നു വായിക്കുക

ചരമം

മംഗലംഡാമില്‍ മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടക്കഞ്ചേരി: മംഗലംഡാമില്‍ മുങ്ങിമരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗലംഡാം കവിളുപാറ കോളനിയിലെ ചെല്ലന്റെ മകന്‍ മണിയാണ്(45) ബുധനാഴ്ച പകല്‍ മൂന്നിന് എര്‍ത്ത്ഡാമിന് സമീപം കല്ല്ക്കുണ്ടു ഭാഗത്ത് വെള്ളത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി ഏഴരവരെ...

അജ്ഞാത മൃതദേഹം

പട്ടാമ്പി: കഴിഞ്ഞ ദിവസം പട്ടാമ്പി ഓവര്‍ ബ്രിഡ്ജിനു സമീപം കണ്ടെത്തിയ പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. 40 വയസ് തോന്നും. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

കാലാവസ്ഥ

വേനല്‍മഴയെത്തി

തിരു: പൊള്ളുന്ന ചൂടില്‍ ആശ്വാസമേകി വേനല്‍മഴയെത്തി.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഇടിയോട് കൂടിയ മഴയാണ് പെയ്യുന്നത്. എന്നാല്‍ എല്ലാ ജില്ലകളിലും മഴ പെയ്തിട്ടില്ല. അത്തരം സ്ഥലങ്ങളില്‍ ഇപ്പോഴും കടുത്ത ചൂടുതന്നെയാണ്. എറണാകുളം , കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ പെയ്തതത്. ഞായറാഴ്ചയും തിങ്കളാഴ്ചയും വൈകിട്ട്...

 തുടര്‍ന്നു വായിക്കുക

വാണിജ്യം

വിപണിയില്‍ മികച്ച മുന്നേറ്റം

മുംബൈ: കഴിഞ്ഞ വ്യാപാര ദിനം കാര്യമായ ചലനമില്ലാതെ അവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ച മികച്ച മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 103.17 പോയിന്റ് നേട്ടത്തില്‍ 22,861.54ലും ദേശീയ സൂചിക നിഫ്റ്റി 22.60 പോയിന്റ് മുന്നേറി 6,837.95ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.  തുടര്‍ന്നു വായിക്കുക