21 May Monday

Focus 2018

Focus 2018

പ്ലസ്‌ ടൂവിന് ശേഷം ഇനിയെന്ത് എന്ന് ചിന്തിച്ച് വിഷമിക്കേണ്ട. സ്വാഗതം, ദേശാഭിമാനി ഫോക്കസ് 2018ലേക്ക് - നിങ്ങള്‍ക്ക് യോജിച്ച കോഴ്സുകള്‍ ഏതൊക്കെയെന്നും അവയുടെ സാധ്യതകള്‍ എന്തൊക്കെയെന്നും മനസ്സിലാക്കുവാനായി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മികച്ച അവസരം. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കെടുക്കുന്ന ഫോക്കസ് കേവലം ഒരു പ്രദര്‍ശനവേദി എന്നതില്‍ ഉപരി-പഠന, കരിയര്‍ ഗൈഡന്‍സ് രംഗത്തെ അഗ്രഗണ്യര്‍ നേതൃത്വം നല്‍കുന്ന ചര്‍ച്ചകളും സെമിനാറുകളും അരങ്ങേറുന്ന ഒരു വിജ്ഞാന വേദി കൂടിയാണ്. വരൂ, ശോഭനമായ ഒരു ഭാവിയിലേക്കുള്ള യാത്ര ആരംഭിക്കൂ. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ദേശാഭിമാനി ഫോക്കസ്, വിദ്യാര്‍ഥികളിലേക്ക് നേരില്‍ എത്തിച്ചേരുവാന്‍ കോളേജുകള്‍ക്കും ഒരു മികച്ച അവസരമാണ് നല്‍കുന്നത്. അതിനാല്‍ സ്റ്റാളുകള്‍ ബുക്ക്‌ ചെയ്യാന്‍ താല്പര്യപ്പെടുന്ന കോളേജുകള്‍ക്ക് എത്രയും പെട്ടന്ന് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്: 9446005759

ദേശാഭിമാനി ഫോക്കസ് 2018ന്റെ വേദികളും തീയതികളും

തീയതി വേദി
മെയ് 16, 17 കൊല്ലം
മെയ് 19, 20 തൃശൂര്‍
മെയ് 22, 23 കോട്ടയം
മെയ് 26, 27 കോഴിക്കോട്
മെയ് 29, 30 കണ്ണൂര്‍

REGISTER NOW


കൂടുതല്‍ വായിക്കുക
Top