ബല്‍ജിയം ദയ കാണിച്ചില്ല

Sunday Jul 15, 2018

സെന്റ് പീറ്റേഴ്‌‌‌‌‌സ്‌‌ബര്‍ഗ്  > കളിമിടുക്കില്‍ ഏറെ മുന്നിലായിരുന്ന ബല്‍ജിയം മൂന്നാം സ്ഥാനപ്പോരില്‍ അനായാസ ജയം സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ നേട്ടം. ജയിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന ഇംഗ്ലീഷുകാര്‍ക്കെതിരെ ബല്‍ജിയത്തിന്റെ സുവര്‍ണ സംഘത്തിന് ആശ്വാസ ജയം എളുപ്പമായിരുന്നു. ആസ്വദിച്ച് കളിച്ച് അവര്‍ ജയം സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ പരാധീനതകള്‍ ഒരിക്കല്‍കൂടി വെളിപ്പെട്ടു. രണ്ടു പകുതിയിലുമായി കുറിച്ച രണ്ടുഗോളുകള്‍ വിധിയെഴുതി. തോമസ് മ്യൂനിറും ഏദന്‍ ഹസാര്‍ഡുമാണ് സ്‌കോര്‍ ചെയ്തത്.1986 ല്‍ ബല്‍ജിയം നാലാമതെത്തിയിരുന്നു.

കളിയില്‍ ബല്‍ജിയം പൂര്‍ണ ആധിപത്യം പുലര്‍ത്തി. അവരുടെ നീക്കങ്ങള്‍ക്കു പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. ചുക്കാന്‍ പതിവുപോലെ ഹസാര്‍ഡിന്റെയും കെവിന്‍ ഡിബ്രയ്‌ന്റെയും കൈയിലായിരുന്നു. നോക്കൗട്ട് ഘട്ടത്തിലുടനീളം മങ്ങിയ ലുക്കാക്കുവിന്റെ ഫോമില്ലായ്മ ടീമിനെ കുടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് അകറ്റി. പിന്‍നിരയില്‍ കൊമ്പനിയും വെര്‍ടോംഗനും ആള്‍ഡര്‍വീല്‍ഡും ആത്മവിശ്വാസത്തോടെ പ്രതിരോധം തീര്‍ത്തു. ഇംഗ്ലണ്ടിന് ഗോളിലേക്ക് തൊടുക്കാന്‍ അവര്‍ അവസരം കൊടുത്തതേയില്ല.

കടുത്ത ആക്രമണമായിരുന്നു ബല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് ടീമിന് ഓതിക്കൊടുത്ത തന്ത്രം. 343 ശൈലിയില്‍ ടീം കളത്തില്‍ അണിനിരന്നപ്പോള്‍ തന്നെ ഇതു വ്യക്തമായിരുന്നു. ഈ തന്ത്രത്തിനനുസരിച്ച് അവസാന നിമിഷം വരെ അവര്‍ കളിച്ചു. ഡിബ്രയ്‌നും ഹസാര്‍ഡും ആഗ്രഹിച്ചപ്പോഴെല്ലാം എതിര്‍ഗോള്‍മുഖത്തേക്ക് പാഞ്ഞുകയറി. പ്രതിരോധത്തില്‍ കൂടുതല്‍പേരെ അണിനിരത്തിയാണ് ഇംഗ്ലണ്ട് വന്‍തോല്‍വി ഒഴിവാക്കിയത്.

അഞ്ചു താരങ്ങളെ മാറ്റി ടീമിനെ മൂന്നാംസ്ഥാന പോരാട്ടത്തിന് ഇറങ്ങിയ പരിശീലകന്‍ ഗാരെത് സൗത്‌ഗേറ്റ് പരീക്ഷണമട്ടിലാണ് കളിയെ സമീപിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ ഒന്നിച്ചു കളിച്ചവരുടെ കൂട്ടായ്മ ഈ കളിയില്‍ ഇംഗ്ലണ്ടിനു നഷ്ടമായി. ലോഫ്റ്റസ്ചീക്ക്, എറിക് ഡയര്‍, ഡാനി റോസ്, ഫാബിയന്‍ ഡെല്‍ഫ്, ഫില്‍ ജോണ്‍സ് എന്നിവരായിരുന്നു ആദ്യ ഇലവനില്‍ പുതുതായി വന്നത്. പ്രതിരോധത്തില്‍ വാക്കറിനു പകരം വന്ന ജോണ്‍സിന് മറ്റുള്ളവരുമായി ഇണങ്ങാനായില്ല.

തികഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ചുവന്ന ചെകുത്താന്മാര്‍ നാലാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. ആസൂത്രണത്തോടെയുള്ള നീക്കം ഗോളിലേക്കു വഴി തെളിച്ചു. ഇടതുവിങ്ങില്‍നിന്ന് നാസിര്‍ ചാഡ്‌ലി ഗോള്‍പോസ്റ്റിനു സമാന്തരമായി നല്‍കിയ മനോഹരമായ ക്രോസ് പിന്നില്‍നിന്ന് ഓടിക്കയറിയ മ്യൂനിര്‍ കാല്‍നീട്ടി വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് നിസ്സഹായനായി. സംഭവിച്ചതെന്തെന്ന് ഇംഗ്ലീഷ് പ്രതിരോധം തിരിച്ചറിയുമ്പോഴേക്കും സ്‌കോര്‍ബോര്‍ഡ് തെളിഞ്ഞു(10).

ഗോള്‍ വീണത് അറിയാത്ത മട്ടിലായിരുന്നു ഇംഗ്ലണ്ട്. ഒന്നു രണ്ട് തവണ സ്റ്റെര്‍ലിങ്ങ് ബല്‍ജിയം പ്രതിരോധം ഭേദിക്കാന്‍ ഒറ്റയ്ക്ക് ശ്രമിച്ചത് മാത്രമായിരുന്നു ഇംഗ്ലീഷ് കാണികള്‍ക്ക് കൈയടിക്കാന്‍ അവസരം നല്‍കിയത്. ഹാരി കെയ്ന്‍ കഴിഞ്ഞ കളിയിലേതു പോലെ തീര്‍ത്തും മങ്ങി. കഴിഞ്ഞ കളികളില്‍ അവസരം നിഷേധിക്കപ്പെട്ട ലോഫ്റ്റസ് ചീക്കായിരുന്നു അല്‍പ്പമെങ്കിലും ഇംഗ്ലണ്ടിന് ആശ്വാസം. നാസിര്‍ ചാഡ്ലി പരിക്കേറ്റ് പുറത്തുപോയത് ബല്‍ജിയത്തിന്റെ മുന്നേറ്റങ്ങളെ ബാധിച്ചു.

ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ ലോഫ്റ്റസ് ചീക്കിന്റെയും സ്റ്റെര്‍ലിങ്ങിന്റെയും മികവില്‍ ചില മുന്നേറ്റങ്ങള്‍ ഇംഗ്ലണ്ട് നടത്തി. എന്നാല്‍, ഗോളിലേക്ക് നല്ലൊരു ഷോട്ട് തൊടുക്കാന്‍ അവര്‍ക്കായില്ല. കൊമ്പനിയും കൂട്ടരും അതിന് അനുവദിച്ചില്ല എന്നതാകും ശരി.

രണ്ടാം പകുതിയില്‍ കളിയില്‍ മാറ്റമുണ്ടായില്ല. വലിയ സാഹസത്തിനു മുതിരാതെ ബല്‍ജിയം കളിയില്‍ ആധിപത്യം തുടര്‍ന്നു. പകരക്കാരനായി മാര്‍ക്കസ് റാഷ്ഫഡും ജെസി ലിങ്ഗാര്‍ഡും വന്നത് ഇംഗ്ലണ്ടിനെ അല്‍പം ഉണര്‍ത്തി. എന്നാല്‍, ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈ യുവതാരങ്ങള്‍ പരാജയപ്പെട്ടു.

എറിക് ഡയര്‍ ഗോളിയെ പരാജയപ്പെടുത്തി പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ ലൈനില്‍ വച്ച് ആള്‍ഡര്‍വീല്‍ഡ് പന്തടിച്ചകറ്റി. ഇംഗ്ലണ്ട് കളത്തിലുണ്ടെന്ന് തോന്നിച്ച ഏകനിമിഷവും അതായിരുന്നു.
രണ്ടാം ഗോള്‍ വീണതോടെ ബല്‍ജിയം ജയം ഉറപ്പിച്ചു. ഡിബ്രയ്‌ന്റെ അതിഗംഭീര പാസ്സില്‍നിന്നാണ് ഹസാര്‍ഡിന്റെ മനോഹര ഗോള്‍. പോസ്റ്റിനു മുന്നില്‍വച്ച് എതിര്‍പ്രതിരോധത്തെ വെട്ടിച്ച് ഹസാര്‍ഡ് പോസ്റ്റിലേക്ക് തട്ടിയിട്ടപ്പോള്‍ പിക്ക്‌ഫോര്‍ഡ് ഒരിക്കല്‍കൂടി നിസ്സഹായനായി(20). 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3