ഫ്രാന്‍സിനെ ഇഷ്‌ടം: ഹസാര്‍ഡ്

Tuesday Jul 10, 2018

മോസ്‌‌‌കോ > ബല്‍ജിയം  ക്യാപ്റ്റന്‍ ഏദെന്‍ ഹസാര്‍ഡിന്റെ കുട്ടിക്കാലത്തെ ഇഷ്ട ടീം ഫ്രാന്‍സ്. 1998ല്‍ ലോകകപ്പ് നേടിയ ടീമിലെ കളിക്കാരെ അത്രയേറെ ആരാധിച്ചിരുന്നു ഹസാര്‍ഡ്. ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെ നേരിടുമ്പോള്‍ പഴയകാലം ഓര്‍ത്തെടുക്കാന്‍ രസമുണ്ടെന്നാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഹസാര്‍ഡിന്റെ പക്ഷം. 

'അക്കാലത്ത് ബല്‍ജിയം ടീമിനെക്കുറിച്ച് ആലോചനയില്ല. മനസ്സില്‍ മുഴുവന്‍ ഫ്രാന്‍സിനോടുള്ള ആരാധനയായിരുന്നു. ഞങ്ങള്‍ സഹോദരങ്ങളെല്ലാം ഫ്രാന്‍സിനൊപ്പം. ഞാനും സഹോദരങ്ങളായ തോര്‍ഗനും കിലിയനും ഫ്രാന്‍സിന്റെ ജഴ്‌സി സംഘടിപ്പിച്ച് അതണിഞ്ഞാണ് നടന്നിരുന്നത്. എന്റെ ജഴ്‌സിനമ്പര്‍ സിദാന്റെ 10 ആയിരുന്നു.'

ഫ്രഞ്ച് ക്ലബ് ലിലെയുമായുള്ള ബന്ധം ഫ്രാന്‍സിനോടുള്ള ഇഷ്ടം കൂട്ടി. 14ാം വയസ്സുമുതല്‍ ലെലെക്കൊപ്പമുണ്ട്. ഏഴുവര്‍ഷം അവരുടെ യൂത്ത്, സീനിയര്‍ ടീമുകള്‍ക്കായി കളിച്ചു. പിന്നീടാണ് ചെല്‍സിയിലേക്കു മാറുന്നത്.

ഇപ്പോഴത്തെ ഫ്രഞ്ച് ടീമിനെക്കുറിച്ചും ഹസാര്‍ഡിന് മതിപ്പാണ്. കിലിയന്‍ എംബാപ്പെയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഈ പ്രായത്തില്‍ എംബാപ്പെ കാണിക്കുന്ന മിടുക്ക് അത്ഭുതമാണെന്നാണ് ഹസാര്‍ഡിന്റെ അഭിപ്രായം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ  എന്‍ഗോളോ കാന്റെയെക്കുറിച്ചും നൂറുനാവ്. കാന്റെയെ തടയാനായില്ലെങ്കില്‍ ഞങ്ങള്‍ക്ക് അടികിട്ടും. ഏല്‍പ്പിച്ച ജോലി ചെയ്യാന്‍ അത്രയ്ക്കും മിടുക്കന്‍. കാന്റെ ചെല്‍സിയില്‍ ഹസാര്‍ഡിനൊപ്പമുണ്ട്.

ഫ്രാന്‍സിനെതിരായ കളിയില്‍ ഹസാര്‍ഡിന്റെ പ്രകടനം നിര്‍ണായകമാകും. ബ്രസീലിനെതിരെ മികച്ച പ്രകടനമായിരുന്നു ഈ റൊണാള്‍ഡീന്യോ ആരാധകന്റേത്. 'ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കളിക്കാരനാണ് റൊണാള്‍ഡീന്യോ. ചിരിച്ചുകൊണ്ടാണ് പന്തുതട്ടല്‍. ഏത് സമ്മര്‍ദത്തിലും റെണാള്‍ഡീന്യോയുടെ മുഖത്ത് ചിരി കാണാം. പരമാവധി അങ്ങനെ കളിക്കാനാണ് ആഗ്രഹം' ഇരുപത്തേഴുകാരന്‍ പറഞ്ഞു.

കളിയില്‍ മാത്രമല്ല, പ്രവചനത്തിലും ഹസാര്‍ഡ് മിടുക്കനാണ്. കളി തുടങ്ങുംമുമ്പെ പ്രവചനപട്ടിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തു. അതുപ്രകാരം ക്വാര്‍ട്ടറില്‍ എത്തിയ എട്ടില്‍ അഞ്ചുടീമിന്റെ പേരും ശരിയായിരുന്നു. സ്‌പെയ്ന്‍, അര്‍ജന്റീന, ജര്‍മനി എന്നിവയുടെ കാര്യത്തിലാണ് പിഴച്ചത്. റഷ്യ, സ്വീഡന്‍, ക്രൊയേഷ്യ എന്നിവയുടെ ക്വാര്‍ട്ടര്‍സാന്നിധ്യം അദ്ദേഹം പ്രതീക്ഷിച്ചില്ല. ഫ്രാന്‍സ്ബല്‍ജിയം സെമി പ്രവചനം ശരിയായി. അര്‍ജന്റീനഇംഗ്ലണ്ടായിരുന്നു ഹസാര്‍ഡിന്റെ രണ്ടാം സെമി. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ബല്‍ജിയം ലോകകിരീടം നേടുമെന്നാണ് ഹസാര്‍ഡിന്റെ കണക്കുകൂട്ടല്‍


 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3