കൊളംബിയന്‍ കളിക്കാര്‍ക്ക് വധഭീഷണി

Thursday Jul 5, 2018

സ്‌പാര്‍ട്ടക് > ഷൂട്ടൗട്ടില്‍ അവസരം നഷ്ടപ്പെടുത്തിയ കൊളംബിയന്‍ കളിക്കാര്‍ക്ക് വധഭീഷണി. സാമൂഹ്യമാധ്യമത്തിലാണ് ഭീഷണി നിറയുന്നത്. മത്തെയൂസ് ഉറിബെയും കാര്‍ലോസ് ബക്കയുമാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഷൂട്ടൗട്ടില്‍ അവസരം നഷ്ടമാക്കിയത്. ഉറിബെയുടെ അടി ക്രോസ്ബാറില്‍ തട്ടി. ബക്കയുടെത് ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി. ദാനഗോള്‍ വഴങ്ങിയതിന് വെടിയേറ്റുമരിച്ച എസ്‌കോബാറിന്റെ 24ാം ചരമവാര്‍ഷികത്തിലാണ് കൊളംബിയയുടെതന്നെ മറ്റു രണ്ടു കളിക്കാരുടെ ജീവന് ഭീഷണിയുയര്‍ന്നത്. 1994ലെ ലോകകപ്പിലാണ് കൊളംബിയ ദാനഗോളില്‍ അമേരിക്കയോട് തോറ്റ് പുറത്തായത്.

ഉറിബെയേക്കാള്‍ കൂടുതല്‍ ഭീഷണി ബക്കയ്ക്കാണ്. നാട്ടിലേക്ക് മടങ്ങേണ്ടെന്നും സ്വയം മരിച്ചോളാനുമാണ് മുന്നറിയിപ്പ്. നാട്ടിലേക്ക് വന്നാല്‍ ശരിയാക്കുമെന്നും ഭീഷണിയുണ്ട്.

ഈ ലോകകപ്പില്‍ രണ്ടാംതവണയാണ് കൊളംബിയന്‍ കളിക്കാര്‍ വധഭീഷണി നേരിടുന്നത്. നേരത്തെ കാര്‍ലോസ് സാഞ്ചെസിന് വധഭീഷണി ഉണ്ടായി. ജപ്പാനുമായുള്ള കളിയില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനാണ് സാഞ്ചെസിന്റെ ജീവനുനേരെ ഭീഷണിയുണ്ടായത്. കളിയുടെ മൂന്നാം മിനിറ്റില്‍ സാഞ്ചെസ് ചുവപ്പുകണ്ടു. ബോക്‌സില്‍ അടി കൈകൊണ്ട് തടുത്തതിനായിരുന്നു കാര്‍ഡ്. മത്സരം ജപ്പാന്‍ ജയിച്ചു. ഉടന്‍തന്നെ സാഞ്ചെസിന് ഭീഷണിസന്ദേശങ്ങള്‍ കിട്ടി. ഇു പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടയിലാണ് വീണ്ടും രണ്ടു കളിക്കാരുടെ ജീവനുനേരെ ഭീഷണിയുയരുന്നത്.

വെടിയേറ്റുമരിച്ച എസ്‌കോബാറിന്റെ സഹോദരന്‍ സാച്ചി ഇംഗ്ലണ്ടുമായുള്ള മത്സരം തുടങ്ങുന്നതിനുമുമ്പുതന്നെ ഭീഷണികള്‍ അരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇംഗ്ലണ്ടിനോട് തോറ്റാല്‍ കളിക്കാരുടെ ജീവനെടുക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എസ്‌കോബാറിന്റെ ദുരന്തത്തില്‍നിന്ന് കൊളംബിയ ഒരു പാഠവും പഠിച്ചില്ലന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഇഷ്ടം നടന്നില്ലെങ്കില്‍ കളിക്കാരെ മുറിവേല്‍പ്പിക്കരുതെന്ന് ആരാധകരോടും മാഫിയാതലവന്മാരോടും സാച്ചി അപേക്ഷിച്ചു. 'ഫുട്‌ബോള്‍ ലോകാവസാനമല്ല, ഒരു കളിയാണ്. സന്തോഷവും സാമൂഹ്യമാറ്റവും കൊണ്ടുവരുന്ന ഉപകരണമാണ് അത്' അദ്ദേഹം പറഞ്ഞു.
 


 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3