വിശ്വാസം അതല്ല എല്ലാം...

Tuesday Mar 15, 2016
വി വിശ്വനാഥമേനോന്‍

കൊച്ചി > അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പുഗോദയില്‍ നന്നല്ല. അതിന്റെ ഗുണഭോക്താവും ഇരയുമായിട്ടുണ്ട് മന്ത്രിയും എംപിയുമൊക്കെയായിരുന്ന വി വിശ്വനാഥമേനോന്‍. പയ്യനല്ലേ എന്നുകരുതി അവഗണിച്ചവരെ രണ്ടുതവണയാണ് അദ്ദേഹം വീഴ്ത്തിയത്. മറ്റൊരിക്കല്‍ അമിതആത്മവിശ്വാസം തന്നെയും ചതിച്ചുവെന്ന് ബ്രിട്ടീഷ്ഭരണത്തില്‍ മഹാരാജാസ് കോളേജില്‍ ഇന്ത്യന്‍പതാക നാട്ടിയ ഈ ധീരപോരാളി പറഞ്ഞു.

എറണാകുളം, മുനിസിപ്പാലിറ്റിയായിരുന്ന കാലം. വിശ്വനാഥമേനോന്റെ കന്നിപ്പോരാട്ടം. എതിരാളി പ്രദേശത്താകെ അറിയപ്പെടുന്ന പ്രമുഖ അധ്യാപകനും സിറ്റിങ് ജനപ്രതിനിധിയുമായ ഹരിഹരയ്യര്‍ മാസ്റ്റര്‍. സ്വന്തംവിജയത്തില്‍ ഉറച്ച വിശ്വാസമായിരുന്നതിനാല്‍ അദ്ദേഹം എന്നെയുംകൂട്ടിയാണ് പ്രചാരണത്തിനിറങ്ങിയത്. എനിക്ക് പരിചയമില്ലാത്ത വീടുകളില്‍ അദ്ദേഹം എന്നെ പരിചയപ്പെടുത്തി. ഇടപ്പള്ളിസ്റ്റേഷന്‍ ആക്രമണത്തിലെ പ്രതി എന്ന് പ്രത്യേകം പരിചയപ്പെടുത്തും. അതും നേട്ടമാക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടി. എന്റെ അഭ്യര്‍ഥന, ചുവര്‍പോസ്റ്റര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രസില്‍ സൌജന്യമായി അടിച്ചുനല്‍കി. എന്നാല്‍, വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ എന്റെ ആനപ്പെട്ടിയില്‍ അദ്ദേഹത്തിന്റെ കാളപ്പെട്ടിയേക്കാള്‍ 50 വോട്ട്കൂടുതല്‍.

1967ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിയും പ്രബലനുമായ എ എം തോമസിനെയും വിശ്വനാഥമേനോന്‍ മലര്‍ത്തിയടിച്ചു. 'ലോക്സഭയിലേക്ക് മത്സരിക്കാന്‍ എന്നെ  പാര്‍ടി നിശ്ചയിച്ചു. ആയിടയ്ക്ക് വഴിയില്‍വച്ച് എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, ആരാണ് നിങ്ങളു