19 January Saturday

14 തസ‌്തികയിലേക്ക‌് വിജ്ഞാപനം പുറപ്പെടുവിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 1, 2019

തിരുവനന്തപുരം > വിവിധ വകുപ്പുകളിൽ 14 തസ‌്തികയിലേക്ക‌് അപേക്ഷ ക്ഷണിക്കാൻ പിഎസ‌്സി യോഗം തീരുമാനിച്ചു.  വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളിൽ ടൈപ്പിസ്റ്റ് /ക്ലർക്ക‌് തസ‌്തികകളിലേക്ക‌് ഉടൻ വിജ്ഞാപനം ഇറക്കും. പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക‌്ഷൻ ഇൻ ആർക്കിടെക്ചർ, ലജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് രണ്ട് (തമിഴ്), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ജില്ലാ സഹകരണ ബാങ്കിൽ ഡ്രൈവർ, പ്ലാന്റേഷൻ കോർപറേഷനിൽ മെഡിക്കൽ ഓഫീസർ, കെഎംഎംഎല്ലിൽ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്, വിവിധ വകുപ്പുകളിൽ എൽഡിസി, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (ജനറൽ & സൊസൈറ്റി) തുടങ്ങിയ തസ‌്തികകളിലേക്കാണ‌് അപേക്ഷ ക്ഷണിക്കുക.


പ്രധാന വാർത്തകൾ
Top