24 September Monday

എം ജി പിജി ഏകജാലകം: ഫൈനല്‍ അലോട്ട്മെന്റിന് ഓപ്ഷന്‍ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2017

 

കോട്ടയം > എംജി സര്‍വകലാശാലയുടെ ഏകജാലകം വഴി പിജി പ്രവേശനത്തിന് രണ്ടാം ഫൈനല്‍ അലോട്ട്മെന്റ് നടത്തും. ഓപ്ഷന്‍ രജിസ്ട്രേഷന്‍ വ്യാഴാഴ്ച മുതല്‍ 27 വരെ നടത്താം.

അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും വേണ്ടി സ്പെഷ്യല്‍ അലോട്ട്മെന്‍് നടത്തും. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ തന്നെ ഓപ്ഷനുകള്‍ പുതുതായി നല്‍കാം. നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ഓപ്ഷന്‍ പുതുക്കേണ്ടത്. 27ന് വൈകിട്ട് അഞ്ചുവരെ പുതുതായി ഓപ്ഷന്‍ നല്‍കാം. പുതിയ ആപ്ളിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്ക് സൂക്ഷിച്ചുവയ്ക്കണം.

ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് 31ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ നവംബര്‍ ഒന്നിന് ബന്ധപ്പെട്ട കോളേജുകളില്‍ പ്രവേശനം നേടണം. നവംബര്‍ മൂന്നിന് രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കോളേജുകളില്‍ സ്പോട്ട് അലോട്ട്മെന്റ് അനുവദിക്കില്ല. പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫൈനല്‍ അലോട്ട്മെന്റിലൂടെ ഓപ്ഷനുകള്‍ നല്‍കണം.

പ്രധാന വാർത്തകൾ
Top