25 September Tuesday

10–ാംതരം തുല്യത: രജിസ്ട്രേഷന്‍ തീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2016

തിരുവനന്തപുരം > പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പത്താംതരം തുല്യതാ കോഴ്സ് 11ാം ബാച്ചിന്റെ  രജിസ്ട്രേഷന്‍ തീയതി നീട്ടി. 31 വരെ ഫൈനില്ലാതെയും ആഗസ്ത് ഒന്നു മുതല്‍ 16 വരെ 10 രൂപ ഫൈനോടെയും 17 മുതല്‍ 25 വരെ 200 രൂപ സൂപ്പര്‍ ഫൈനോടെയും അപേക്ഷിക്കാം. 

   അപേക്ഷാ ഫോറവും പ്രോസ്പെക്ടസും സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസ്, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുകള്‍, വികസന/ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. www.literacymissionkerala.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്യാം.

പ്രധാന വാർത്തകൾ
Top