Top
20
Monday, November 2017
About UsE-Paper

നിഷില്‍ സൈന്‍ ലാങ്ഗ്വേജ്ഡിപ്ളോമ: നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം

Sunday Oct 29, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ഒരുവര്‍ഷത്തെ ഡിപ്ളോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാങ്ഗ്വേജ് ആന്‍ഡ് ഇന്റര്‍പ്രെറ്റര്‍ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ ഒന്നുവരെ നീട്ടി. പട്ടികജാതി/പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് സംവരണംചെയ്ത സീറ്റുകളിലാണ് ഒഴിവുള്ളത്. പ്ളസ്ടു ആണ് അടിസ്ഥാനയോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ശ്രവണപരിമിതി നേരിടുന്നവരുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മുന്‍ഗണന.

റീഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഫിലിയേഷനുള്ള ഈ കോഴ്സ് പ്രൊഫഷണല്‍ യോഗ്യതയുള്ള ഇന്റര്‍പ്രെറ്റര്‍മാരെ സൃഷ്ടിക്കാനും ശ്രവണശേഷിയുള്ളവരെ ഇന്റര്‍പ്രെറ്റര്‍മാരായി പരിശീലിപ്പിക്കാനും വേണ്ടിയുള്ളതാണ്. ശ്രവണവൈകല്യമുള്ള വിദ്യാര്‍ഥികളുടെ അധ്യാപകര്‍ക്ക് ആംഗ്യഭാഷയില്‍ പ്രാവീണ്യം വര്‍ധിപ്പിക്കാനും കോഴ്സ് സഹായകമാകും. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ ഒന്നിനകം ംംം.മറാശശീിൈ.ിശവെ.മര.ശി എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അഡ്മിഷന്‍ ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 0471-3066629.

Tags :
നിഷ്