Top
18
Monday, December 2017
About UsE-Paper

കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

Saturday Nov 25, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > രണ്ടായരത്തി പതിനേഴിലെ സ്റ്റാഫ് സെലക്ഷന്‍ കമീഷന്റെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിവിധ തസ്തികയിലേക്കുള്ള ഓപ്പണ്‍ കംപ്യൂട്ടര്‍ അധിഷ്ഠിത മത്സരപ്പരീക്ഷ മാര്‍ച്ച് മൂന്നുമുതല്‍ 26 വരെ രാജ്യമെങ്ങും നടക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷിക്കാവൂ.

എല്‍ഡിസി/ജെഎസ്എ തസ്തികയില്‍ 898 ഒഴിവും പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടങ് അസിസ്റ്റന്റ് തസ്തികയില്‍ 2359 ഒഴിവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവും ഉണ്ടാകും. 

2018 ആഗസ്ത് ഒന്നിനകം 18 മുതല്‍ 27 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 12-ാം ക്ളാസ് വിജയിക്കണം. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി)യുടെ ഒഴിവുകളിലേക്ക് സയന്‍സിന് കണക്ക് ഒരു വിഷയമായി 12-ാം ക്ളാസ് വിജയിക്കണം. മുഴുവന്‍ സ്ത്രീ ഉദ്യോഗാര്‍ഥികളെയും സംവരണത്തിനര്‍ഹരായ എസ്സി/എസ്ടി/ വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളെയും ഫീസില്‍നിന്ന് ഒഴിവാക്കി.

ബംഗളൂരു പോലുള്ള എ ക്ളാസ് നഗരങ്ങളില്‍ 35,000 രൂപവരെ ശമ്പളം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18ന് അഞ്ചു വരെ. http://www.ss.nic.in വെബ്സൈറ്റില്‍ http://www.ss.nic.in>-Apply>CHSL  ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 08025502520, 9483862020.