21 July Saturday

കലിക്കറ്റ് സര്‍വകലാശാല പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

തേഞ്ഞിപ്പലം > കലിക്കറ്റ് സര്‍വകലാശാല 2018 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 11. ഫീസ്- ജനറല്‍ 550 രൂപ, എസ്സി/എസ്ടി- 220 രൂപ. സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൌട്ട്, ചലാന്‍ സഹിതം ബന്ധപ്പെട്ട പഠനവിഭാഗത്തില്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 14. ഡിസംബര്‍ 20ന് പ്രവേശന പരീക്ഷ നടത്തി ജനുവരി എട്ടിന് ഫലം പ്രസിദ്ധീകരിക്കും.

പിഎച്ച്ഡി റഗുലേഷന്‍, ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ www.cuonline. ac.in ഫോണ്‍: 0494 2407016, 2407017.

പ്രധാന വാർത്തകൾ
Top