17 November Saturday

ബിടെക്, എംടെക് സായാഹ്ന കോഴ്സിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jul 22, 2016

തിരുവനന്തപുരം > സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്, വയനാട് ഗവ. എന്‍ജിനിയറിങ് കോളേജ് എന്നിവിടങ്ങളില്‍ 2016–17 അധ്യയന വര്‍ഷം ആരംഭിക്കുന്ന ബിടെക്, എംടെക് സായാഹ്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.admission.dtekerala.gov.in, www.evening.cet.ac.in വെബ്സൈറ്റുകളില്‍ ലഭിക്കും.  ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് 29ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് കോളേജ് ഓഫ് എന്‍ജിനിയറിങ് പാര്‍ട്ട്ടൈം ഡിഗ്രി ഓഫീസില്‍ സമര്‍പ്പിക്കണം. റാങ്ക് ലിസ്റ്റ് ആഗസ്ത്് ഒന്നിന് പ്രസിദ്ധീകരിക്കും.


 

പ്രധാന വാർത്തകൾ
Top