19 September Wednesday

കേരള സര്‍വകലാശാല ബിരുദ സപ്ളിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്നും

വെബ് ഡെസ്‌ക്‌Updated: Friday Jul 21, 2017

തിരുവനന്തപുരം > 2017-18 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റ് http://admissions.keralauniverstiy.ac.in എന്ന വെബ്സൈറ്റില്‍  പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ചയും പ്രവേശനം നേടാം.  അപേക്ഷകര്‍ക്ക് ആപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റ് സംവിധാനത്തിലൂടെ ഇതുവരെയും ഒരു കോളേജിലും പ്രവേശനം ലഭിക്കാത്തതും എന്നാല്‍ ഈ സപ്ളിമെന്ററി അലോട്ട്മെന്റില്‍ പുതുതായി അലോട്ട്മെന്റ് ലഭിക്കുകയും ചെയ്തവര്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൌട്ടെടുത്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം.

അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1525 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 840 രൂപയുമാണ്. ഇപ്രകാരം അഡ്മിഷന്‍ ഫീസ് അടച്ചവര്‍ അഡ്മിഷന്‍ ഫീസ് അടച്ചതിന്റെ വിവരം വെബ്സൈറ്റില്‍ നല്‍കിയശേഷം അലോട്ട്മെന്റ് മെമ്മോ പ്രിന്റെടുക്കേണ്ടതും മെമ്മോയില്‍ പറഞ്ഞ കോളേജില്‍ പ്രവേശനം നേടേണ്ടതുമാണ്. മുന്‍ അലോട്ട്മെന്റുകള്‍വഴി കോളേജുകളില്‍ പ്രവേശനം നേടിയശേഷം ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയ അപേക്ഷകര്‍ക്ക് മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റില്‍ തങ്ങളുടെ ഹയര്‍ ഓപ്ഷനുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും ഇപ്പോള്‍ പ്രവേശനം നേടിയ കോളേജില്‍നിന്ന് ടിസി വാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതാണ്. ഇങ്ങനെയുള്ളവര്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്ക്കേണ്ട.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top