Top
22
Wednesday, November 2017
About UsE-Paper

ഡിഫാം, ഡിപ്ളോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാരാമെഡിക്കല്‍ ഡിപ്ളോമ പ്രവേശനം: 25 വരെ അപേക്ഷിക്കാം

Sunday Sep 10, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2017-18ലെ ഡിഫാം, ഡിപ്ളോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ളോമ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപ, പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 200 രൂപ.www.lbscentre.in എന്ന വെബ്സൈറ്റില്‍ വ്യക്തിഗതവിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ നിര്‍ദിഷ്ട അപേക്ഷാഫീസ് ഒടുക്കുമ്പോള്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ടി അപേക്ഷാനമ്പരും ചെലാന്‍ നമ്പരും ലഭിക്കുന്നതാണ്. പ്രോസ്പെക്ടസ് LBS- സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍നിന്ന്, അപേക്ഷാഫീസ് അടച്ചതിന്റെ രസീത് സമര്‍പ്പിച്ചാല്‍ ലഭിക്കും. ഡിഫാം, ഡിപ്ളോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ളോമ എന്നിവയാണ് കോഴ്സുകള്‍. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്് എന്നിവ പഠിച്ച് പ്ളസ്ടു/വിഎച്ച്എസ്സി പാസായവര്‍ക്ക് ഡിഫാമിന് അപേക്ഷിക്കാം. ഫിസിക്സ് കെമിസ്ട്രി ആന്‍ഡ് ബയോളജിക്ക് ആകെ 40 ശതമാനം ഏതെങ്കിലും മാര്‍ക്കോടെ പ്ളസ്ടു/വിഎച്ച്എസ്സി പാസായവര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ളോമയ്ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയങ്ങളുടെ ഗ്രൂപ്പില്‍ ആകെ 40 ശതമാനമെങ്കിലും മാര്‍ക്കോടെ വിജയിച്ചവര്‍ക്കും  ഈ കോഴ്സിന് അപേക്ഷിക്കാം.

ഫിസിക്സ് കെമിസ്ട്രി ആന്‍ഡ് ബയോളജിക്ക് ആകെ 40 ശതമാനം മാര്‍ക്കോടെ പ്ളസ്ടു/വിഎച്ച്എസ്സി പാസായവര്‍ക്ക് മറ്റ് എല്ലാ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം- 695033 വിലാസത്തില്‍ 28നകം ലഭിക്കണം. ഫോണ്‍: 0471- 2560361, 62, 63, 64, 65