Top
16
Saturday, December 2017
About UsE-Paper

എംജി ബിപിഎഡ് / ബിഎല്‍ഐഎസ്സി ഏകജാലക പ്രവേശനം ഫൈനല്‍ അലോട്ട്മെന്റ് ഓപ്ഷന്‍ രജിസ്ട്രേഷന്‍ വെള്ളിയാഴ്ചവരെ

Thursday Oct 5, 2017
വെബ് ഡെസ്‌ക്‌



കോട്ടയം> മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഏകജാലകം വഴിയുള്ള ബിപിഎഡ്/ബിഎല്‍ഐഎസ്സി പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്മെന്റ് നടത്തുന്നതാണ്. ഇതിനായി നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും വെള്ളിയാഴ്ച വരെ ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടത്താം. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in   എന്ന വെബ്സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക്ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്.

ഫൈനല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഒപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി അപേക്ഷകന്‍ തന്റെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in   എന്ന വെബ്സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്യുക. പുതിയ ആപ്ളിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്ക്കണം. ലോഗിന്‍ ചെയ്തശേഷം അപേക്ഷകനു താന്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകള്‍ നല്‍കാവുന്നതുമാണ്. ഫൈനല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. ഓപ്ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ്ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക.

അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷനായി www.cap.mgu.ac.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.