23 September Sunday

എന്‍ജിനിയറിങ് പ്രവേശനം: യോഗ്യതാ പരീക്ഷാ മാര്‍ക്ക് 8 വരെ സമര്‍പ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2017

തിരുവനന്തപുരം > എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ അവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ (പ്ളസ്ടു/തത്തുല്യം) രണ്ടാംവര്‍ഷത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് www.cee .kerala.gov.in   എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ എട്ടുവരെ സമര്‍പ്പിക്കാം.
സിബിഎസ്ഇ, സിഐഎസ്സിഇ എന്നീ ബോര്‍ഡുകളില്‍നിന്നും യോഗ്യതാ പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്ക് സമര്‍പ്പണത്തിനുള്ള സൌകര്യവും വെബ്സൈറ്റില്‍ ശനിയാഴ്ചമുതല്‍ ലഭ്യമാണ്. മേല്‍പ്പറഞ്ഞ പ്രകാരം വെബ്സൈറ്റ്വഴി യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകള്‍ രേഖപ്പെടുത്താത്ത വിദ്യാര്‍ഥികളെ എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. 

പ്രധാന വാർത്തകൾ
Top