16 October Tuesday
അപേക്ഷകർ 77383

കെ – ടെറ്റ‌് ഹാൾടിക്കറ്റ‌് ഇന്നുമുതൽ ഡൗൺലോഡ‌് ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

തിരുവനന്തപുരം
കേരള ടീച്ചർ എബിലിറ്റി ടെസ‌്റ്റിന‌് (കെ – ടെറ്റ‌്) നാല‌് വിഭാഗമായി 77383 അപേക്ഷകർ.  20, 21, 28 തീയതികളിൽ സംസ്ഥാനത്തെ  നൂറോളം  കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയുടെ  ഹാൾടിക്കറ്റ‌് പരീക്ഷാഭവൻ വെബ‌്സൈറ്റിൽനിന്ന‌് വ്യാഴാഴ‌്ച മുതൽ ഡൗൺലോഡ‌് ചെയ്യാം. ആദ്യവിഭാഗത്തിൽ  23687 പേരും  രണ്ടാംവിഭാഗത്തിൽ 18262 പേരും മൂന്നിൽ 26489 പേരും നാലിൽ 8945 പേരുമാണ‌് അപേക്ഷിച്ചിട്ടുള്ളത‌്. രണ്ടരമണിക്കൂറാണ‌് പരീക്ഷാസമയം. കാറ്റഗറി ഒന്നിന്റെ  പരീക്ഷ  20ന‌് രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം വിഭാഗം  20ന‌് പകൽ 2 മുതൽ 4.30 വരെയും നടക്കും.  കാറ്റഗറി മൂന്ന‌് പരീക്ഷ 21ന‌് പകൽ 2 മുതൽ 4.30 വരെയും കാറ്റഗറി നാലിന്റെ പരീക്ഷ 28ന‌് പകൽ 2 മുതൽ 4.30 വരെയും നടക്കും.


പ്രധാന വാർത്തകൾ
Top