Posted on: 22-May-2013 10:56 PM
കേരളത്തിലെ പൊലീസ് ഭരണം, പൊലീസിന്റെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ച് രണ്ട് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ രണ്ട് പ്രമുഖരില്‍നിന്ന് ലഭിച്ചിരിക്കുന്നു. രണ്ടും ഒരുപോലെ പറയുന്നത് ജാതിയാണ് മുഖ്യപരിഗണന എന്നാണ്. "സവര്‍ണര്‍" എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്ന സമുദായങ്ങളില്‍പെട്ടവര്‍ക്ക് ഒരു നീതി; "അവര്‍ണര്‍" എന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തിയിട്ടുള്ളവര്‍ക്ക് മറ്റൊരു നീതി. രാഷ്ട്രീയ ഭരണാധികാരികള്‍ പൊലീസ് വകുപ്പില്‍ നടത്തുന്നതും സമൂഹത്തില്‍ പൊലീസ് നടത്തുന്നതും ഈ വിധത്തിലുള്ള ഇരട്ടത്താപ്പാണത്രെ. പറഞ്ഞത് പ്രതിപക്ഷത്തുള്ളവരാരെങ്കിലുമല്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും "രാഷ്ട്രീയപ്രേരിതമായ ആരോപണം" എന്ന എതിര്‍വാദത്തിന്റെ പരിചകൊണ്ട് ചെറുക്കാവുന്നതല്ല ഇത്.
"വെളുത്ത"വരെ സല്യൂട്ടുചെയ്യുകയും "കറുത്ത"വരെ ആക്രമിക്കുകയും ചെയ്യുന്ന നീതിനടത്തിപ്പാണ് പൊലീസില്‍ നിലവിലുള്ളതെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറാണ് പറഞ്ഞത്....തുടര്‍ന്നു വായിക്കുക
Posted on: 16-May-2013 10:23 PM
ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ഈ മാമാങ്കത്തിന്റെ ആറാം പതിപ്പ് അരങ്ങേറുമ്പോള്‍ ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് എന്തു നേടി? വെറും കാഴ്ചപ്പൂരങ്ങള്‍ക്ക് അപ്പുറം എന്താണ് ഇത് നല്‍കിയത്? ഇത് കളിയായിരുന്നില്ല, കളിയുടെ പേരില്‍ നടന്ന ആഭാസമായിരുന്നില്ലേ? കെട്ടുകാഴ്ചകളുടെ പ്രളയംതീര്‍ത്ത് കളിയെയും കാണികളെയും വഞ്ചിച്ച അധോലോക ഗൂഢാലോചനയായിരുന്നില്ലേ?
ഐപിഎല്ലിന്റെ രൂപീകരണത്തില്‍ത്തന്നെ നിറഞ്ഞുനിന്നത് കളിയോടുള്ള അര്‍പ്പണമായിരുന്നില്ല; ധനസമ്പാദനത്തിന്റെ അനന്തസാധ്യതകളായിരുന്നു. ജനപ്രിയമാവുന്ന കളിയില്‍ വ്യാപാരസാധ്യതകളുണ്ടാകും. പക്ഷേ, വ്യാപാരത്തിനുവേണ്ടിമാത്രം കളിയെ മാറ്റുന്നതിനു പിന്നില്‍ കായികസംസ്കാരത്തിന്റെ പവിത്രമായ മനസ്സല്ല; കൊള്ളപ്പലിശക്കാരന്റെ ഹീനമായ കണക്കുകൂട്ടലാണുള്ളത്. ക്രിക്കറ്റ് ഏഷ്യക്കാരന്റെ ലഹരിയാണ്. ആ ലഹരിയുടെ ചൂതാട്ടമായി ഐപിഎല്‍ മാറി. ഇംഗ്ലീഷ് ലീഗ് ഫുട്ബോളിന്റെ മാതൃകയിലാണ് ഐപിഎല്‍ എന്നാണ് അവകാശപ്പെടുന്നത്. പക്ഷേ, പ്രീമിയര്‍ ലീഗ് വൃദ്ധസദനമല്ല....തുടര്‍ന്നു വായിക്കുക
Posted on: 20-May-2013 11:16 PM
ജനാധിപത്യവ്യവസ്ഥയില്‍ അധികാരമേറ്റ സര്‍ക്കാര്‍ അതിന്റെ ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുമ്പോള്‍ അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത് പതിവാണ്. രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞകാല നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതും പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതും തികച്ചും സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ വിലയിരുത്തുമെന്നു കാണാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തവരല്ല, യുഡിഎഫിനെ നയിക്കുന്നതെന്നും ഏവര്‍ക്കും അറിയാം. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.
അധികാരമേറ്റ നാള്‍മുതല്‍ "അതിവേഗം ബഹുദൂരം" തുടങ്ങിയ പേരുകള്‍ പറഞ്ഞ് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ലെന്നതാണ് ജനങ്ങള്‍ക്കുണ്ടായ അനുഭവം. അതെല്ലാം ഒളിച്ചുവച്ച് ഇനി സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കാണ്...തുടര്‍ന്നു വായിക്കുക
Posted on: 21-May-2013 11:02 PM
ചൈനയുടെ പുതിയ പ്രധാനമന്ത്രി ലീ കെചിയാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യവും തമ്മിലുള്ള സൗഹൃദബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകമാണെന്നു കാണുന്നതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. വ്യാപാരവും വാണിജ്യവും വര്‍ധിപ്പിക്കാനുതകുന്ന എട്ട് കരാറില്‍ ഇരു രാജ്യവും ഒപ്പുവച്ചത് സ്വാഗതാര്‍ഹമായ കാല്‍വയ്പാണ്. ലഡാക്കില്‍ ഈയിടെയുണ്ടായ അസാധാരണ സംഭവത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അതിര്‍ത്തിയില്‍ സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്താന്‍ തീരുമാനിച്ചത് നയതന്ത്രബന്ധത്തിന്റെ വിജയമാണ്.
ഇന്ത്യയും ചൈനയും അയല്‍ രാജ്യങ്ങളാണ്. രണ്ടു രാജ്യവും ഒന്നിച്ചുചേര്‍ന്നാല്‍ ലോകത്തിലെ വന്‍ശക്തിയായി മാറും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന ബ്രിക്സ് സഖ്യം ഈയിടെ യോഗം ചേര്‍ന്ന് പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിരുന്നു. തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ സഖ്യം വമ്പിച്ച പ്രാധാന്യം കൈവരിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ സാമ്രാജ്യത്വം ദുര്‍ബല രാഷ്ട്രങ്ങളെ...തുടര്‍ന്നു വായിക്കുക
Posted on: 17-May-2013 08:43 PM
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യുഡിഎഫ് ഭരണത്തിന്റെ രണ്ടുവര്‍ഷം തികയ്ക്കുകയാണിന്ന്. വികസനം, വികസനം എന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. വികസനമെന്നാല്‍, കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെടുത്തലാണ്. അതോടൊപ്പം വ്യാപാരവും അഭിവൃദ്ധിപ്പെടും. ജനിച്ചുവളരുന്ന പൗരന്മാര്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിവ ലഭ്യമാക്കണം. ഇത്തരം വിഷയങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്നാണ് വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിവരിക്കേണ്ടത്. എല്ലാവര്‍ക്കും ശുദ്ധജലം കിട്ടുന്നുണ്ടെന്ന് പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത സര്‍ക്കാരാണ് നാടു ഭരിക്കുന്നത്. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന വെള്ളം സ്വകാര്യമേഖലയെ ഏല്‍പ്പിച്ച് ലാഭക്കൊതിയന്മാര്‍ക്ക് പണം സമ്പാദിക്കാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാരാണ് രണ്ടുവര്‍ഷം തികയ്ക്കുന്നത്. വാട്ടര്‍ അതോറിറ്റി എന്ന സ്ഥാപനം തകര്‍ത്ത് വെള്ളം സംഭരിക്കാനും വിതരണംചെയ്യാനുമുള്ള കുത്തക സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്ന ഒറ്റ നടപടി മതി...തുടര്‍ന്നു വായിക്കുക
Posted on: 19-May-2013 11:34 PM
ഭാവിപ്രധാനമന്ത്രിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധി ഐഐസിസി വൈസ്പ്രസിഡന്റുകൂടിയാണ്. മൂര്‍ത്തമായ രാഷ്ട്രീയപ്രശ്നങ്ങളില്‍ അഭിപ്രായം പറയാനും ജനകീയ വിഷയങ്ങള്‍ അവധാനതയോടെ കൈകാര്യംചെയ്യാനും പ്രാപ്തിയുള്ള ഒരാളാണ് അത്തരമൊരു ഉന്നത പദവിയില്‍ എത്തുക എന്ന് ജനങ്ങള്‍ ചിന്തിച്ചുപോയാല്‍ തെറ്റുപറയാനാവില്ല. എന്നാല്‍, രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം കേരളത്തില്‍ വന്ന് സൂചിപ്പിച്ച ചില കാര്യങ്ങള്‍ ഒരു ദേശീയ നേതാവിന്റെയെന്നല്ല, കേവലം ബ്ലോക്ക് കോണ്‍ഗ്രസ് നേതാവിന്റെ നിലവാരത്തിനുപോലും യോജിക്കുന്നതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ലോകത്ത് പരാജയപ്പെടുകയും എല്ലാവരും ഉപേക്ഷിക്കുകയും ചെയ്ത പ്രത്യയശാസ്ത്രമാണ് കമ്യൂണിസം എന്നാണ് രാഹുലിന്റെ ഒരു പ്രസ്താവന. ആ പ്രത്യയശാസ്ത്രം കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നതിന്റെ യുക്തി എന്താണെന്ന് അവര്‍ ആത്മപരിശോധന നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നു.
തനിക്കു ചുറ്റും എന്ത് നടക്കുന്നു; ലോകം എങ്ങോട്ട് പോകുന്നു എന്ന്...തുടര്‍ന്നു വായിക്കുക
Archives


