എം ടി അവാര്‍ഡ്

എം ടിയുടെ കഥാപാത്രങ്ങള്‍ക്ക് പുനര്‍ജനി

Saturday Feb 25, 2017
ംലയറലസെ
സാംസ്കാരിക ഘോഷയാത്രയില്‍നിന്ന്

കോഴിക്കോട് > കഥയിലുെം സിനിമയിലെയും കഥാപാത്രങ്ങളുടെ രണ്ടാമൂഴമായി വര്‍ണാഭമായ സാംസ്കാരികഘോഷയാത്ര. കഥാകാരന് ആദരവര്‍പ്പിക്കുന്നതിന് മൂന്നോടിയായാണ് കഥാപാത്രങ്ങളുടെ രണ്ടാംവരവുണ്ടായത്. എംടിയുടെ തൂലികയിലൂടെ ജനഹൃദയങ്ങളിലേറ്റിയ രണ്ടാമൂഴത്തിലെ ഭീമസേനനും നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടും ഘോഷയാത്രയിലെത്തി. 
ദേശാഭിമാനി- എം ടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വിശ്വസാഹിത്യകാരന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിശ്ചലദൃശ്യമായത് കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി. രണ്ടാമൂഴവും നിര്‍മാല്യവും കാലവും മഞ്ഞും നാലുകെട്ടുമായി എംടി രചനകള്‍ വീണ്ടും മണ്ണിലും മനസിലേക്കുമൊഴുകിയെത്തി.
എം ടി സാഹിത്യത്തിലെയും സിനിമയിലെയും കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയാണ് നിശ്ചലദൃശ്യം ഒരുക്കിയത്. ഡിവൈഎഫ്ഐ ടൌണ്‍ കമ്മിറ്റി, ഡിവൈഎഫ്ഐ നോര്‍ത്ത് കമ്മിറ്റി, കെഎസ്ടിഎ ജില്ലാകമ്മിറ്റി, എടക്കാട് വിപ്ളവകലാവേദി, ദര്‍ശനം കലാവേദി കാളാണ്ടിത്താഴം, ജില്ലാ സഹകരണ ആശുപത്രി, ദേശപോഷിണി വായനശാല, കെ പി ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല, ചെമ്പുലരി തിയേറ്റര്‍ എന്നിവര്‍ വിവിധ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു. ദേശാഭിമാനി ഒരുക്കിയ എം ടിയെക്കുറിച്ചുള്ള നിശ്ചലദൃശ്യവും വേറിട്ടതായി.