എം ടി അവാര്‍ഡ്

പുരസ്കാരങ്ങള്‍ ഊര്‍ജം പകരും: എം ടി

Saturday Feb 25, 2017
ംലയറലസെ


കോഴിക്കോട് > സാഹിത്യ പുരസ്കാരങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ഊര്‍ജം പകരുമെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരെഴുത്തുകാരന് അദ്ദേഹത്തിന്റെ രചനകളെ ആസ്പദമാക്കി പുരസ്കാരം നല്‍കുമ്പോള്‍ അതില്‍നിന്നും എന്തെങ്കിലും പ്രശസ്തി കിട്ടും എന്ന് ചിന്തിച്ചല്ല അതിനെ സ്വീകരിക്കുന്നത്. എഴുതുക എന്നത് ദൌത്യമാണ്. ഉത്തരവാദിത്തമാണ്. ആ യാത്രയില്‍ അവര്‍ക്ക് ലഭിക്കുന്ന പുരസ്കാരങ്ങള്‍ പൊതിച്ചോറാകാം. മുമ്പോട്ടുള്ള പ്രയാണത്തിന് അത് ഊര്‍ജം പകരാം.
സമൂഹത്തിലെ തെറ്റുകളും കുറ്റങ്ങളും പരിഹരിക്കാന്‍ എഴുത്തുകാരന് പറ്റില്ല. എന്നാല്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരിക മൂല്യവും സമാധാനവും തിരിച്ചുപിടിക്കാന്‍ വായനക്കാരനിലൂടെ പ്രേരണ ചെലുത്താന്‍ എഴുത്തുകാരന് സാധിക്കും. ബൌദ്ധിക നേട്ടങ്ങളല്ല, ഈ പ്രേരണ ചെലുത്താന്‍ സാധിക്കട്ടെ എന്ന നിശ്ശബ്ദ പ്രാര്‍ഥനയാണ് എഴുത്ത്. അതിന് ഈ നഗരം നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്നും കടപ്പെട്ടിരിക്കുന്നു. ഇനിയും മുന്നോട്ടുള്ള യാത്രയില്‍ അത് ശക്തിയും പ്രേരണയും നല്‍കുമെന്നും എം ടി പറഞ്ഞു.