20 April Friday

വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

Thursday Jan 12, 2017

കല്ലറ > വ്യാപാര ആവശ്യത്തിനുള്ള സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു.
മിതൃമ്മല പാപ്പനംകോട് സോമവിലാസം ബംഗ്ളാവില്‍വീട്ടില്‍ പരേതനായ കെ ചന്ദ്രശേഖരക്കുറുപ്പിന്റെ മകന്‍ സി എസ് രാധാകൃഷ്ണന്‍നായര്‍ (ഉണ്ണി, 64) ആണ് മരിച്ചത്. മരുതുംമൂട് മാര്‍ക്കറ്റിനുള്ളില്‍ പലചരക്ക് വ്യാപാരം നടത്തിവരികയായിരുന്നു. തന്റെ കടയിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ കല്ലറയിലെ മൊത്തവ്യാപാരിയുടെ കടയില്‍നിന്ന് വാങ്ങുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Top