Top
23
Thursday, November 2017
About UsE-Paper

യുവാവ് മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Tuesday Dec 8, 2020

കാട്ടാക്കട > യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കാട്ടാക്കട കാട്ടുവിള അരുണ്‍ഭവനില്‍ തങ്കയ്യന്‍- പുഷ്പലത ദമ്പതികളുടെ മകന്‍ അരുണി (22)നെയാണ് വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിനു സമീപം സനലിന്റെ വീടിന്റെ മൂന്നാംനിലയിലെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടത്. വീടിന്റെ മൂന്നാംനിലയില്‍നിന്ന് ടെറസിലേക്ക് കയറാനുള്ള ഗോവണിയില്‍ കനംകുറഞ്ഞ പ്ളാസ്റ്റിക് വള്ളിയിലാണ് മൃതദേഹം തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഈ വള്ളിക്ക് ഇരുപതടി നീളമുണ്ടായിരുന്നു. അതുകൊണ്ട് മൂന്നാംനിലയിലാണ് തൂങ്ങിയതെങ്കിലും മൃതദേഹം ഒന്നാംനിലയുടെ പകുതിഭാഗത്തായിരുന്നു. അരുണിന്റെ ശരീരത്തില്‍ മുറിവൊന്നുമില്ല.
മൂന്നു നിലയുള്ള വീട്ടില്‍ ആദ്യത്തെ രണ്ടു നിലകളിലേക്കും കയറാനുള്ള ഗോവണി വീടിനുള്ളില്‍ക്കൂടിയാണ്. മൂന്നാംനിലയില്‍നിന്ന് വീടിന്റെ ടെറസ്സിലേക്ക് കയറാനുള്ള ഗോവണി വീടിനു പുറത്താണ്.

അരുണിനെ ആരോ അപായപ്പെടുത്തിയതായിരിക്കാമെന്നും ഇത് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഈ വീട്ടിലെ പെണ്‍കുട്ടിയുമായി അരുണ്‍ അടുപ്പത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പെയ്ന്റിങ് പണിക്കാരനായ അരുണ്‍ ഈ വീടിനു സമീപം ജോലിചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിയുമായി സൌഹൃദത്തിലായത്. ചൊവ്വാഴ്ച രാത്രി ഈ പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചശേഷം 10.30ന് അരുണ്‍ ബൈക്കുമെടുത്ത് വീട്ടില്‍നിന്ന് പോയി.
അരുണിന്റെ ബൈക്ക് ഈ വീടിനു സമീപത്തുനിന്ന് കണ്ടെത്തി. അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട വീടിന്റെ ടെറസിനു മുകളില്‍ ഷീറ്റ് വിരിച്ച് ആരോ കിടന്നുറങ്ങിയതിന്റെ ലക്ഷണമുണ്ട്. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആന്‍സി സഹോദരിയാണ്.