Top
19
Tuesday, December 2017
About UsE-Paper

സൌദിയില്‍ നിര്യാതനായി

Friday Dec 8, 2017

കല്ലമ്പലം > ഹൃദയാഘാതത്തെ തുടര്‍ന്ന് സൌദിയില്‍ കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കൊല്ലം നിലമേല്‍ കരുന്തലക്കോട് പൊയ്കയില്‍ വീട്ടില്‍ അബ്ദുല്‍ മജീദിന്റെയും പരേതയായ നബീസ ബീവിയുടെയും മകന്‍  ഉബാഷാണ് (മുബാഷ് 38) മരിച്ചത്. സൌദിയിലെ ഫാഇസിയയില്‍ സ്ഥാപനം നടത്തിയിരുന്ന മുബാഷ് അടുത്ത കടക്കാരനുമായി സംസാരിച്ചു നില്‍ക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത ക്ളിനിക്കിലും അവിടെ നിന്നുള്ള ആംബുലന്‍സില്‍ കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുടുംബം നാലുമാസം മുമ്പാണ് നാട്ടിലേക്ക് വന്നത്. ഭാര്യ: ബുഷ്റ. മക്കള്‍: ശിഫാന, ശൈഖ.