Top
21
Wednesday, February 2018
About UsE-Paper

എന്‍ സദാശിവന്‍

Sunday Nov 12, 2017

വര്‍ക്കല > സിപിഐ എം വര്‍ക്കല മുന്‍ ഏരിയ കമ്മിറ്റി അംഗവും ഇടവയിലെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനുമായ കാപ്പില്‍ എംഎം ഹൌസില്‍ എന്‍ സദാശിവന്‍ (88) നിര്യാതനായി. 20 വര്‍ഷം സിപിഐ എം ഇടവ ലോക്കല്‍ സെക്രട്ടറി, 12 വര്‍ഷം ഇടവ പഞ്ചായത്ത് പ്രസിഡന്റ്, 16 വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 12 വര്‍ഷം ഇടവ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഇടവ മുസ്ളിം ഹൈസ്കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിവിധ സമരങ്ങളിലായി രണ്ടു പ്രാവശ്യം ജയില്‍വാസം അനുഷ്ഠിച്ചു. പൊലീസ് ഭീകരമര്‍ദനത്തിനും ഇരയായി. 
    മൃതദേഹം സിപിഐ എം വര്‍ക്കല ഏരിയ കമ്മിറ്റി ഓഫീസിലും ഇടവ പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിന് വച്ചശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: പരേതയായ പത്മിനിയമ്മ (റിട്ട. ഹൈസ്കൂള്‍ അധ്യാപിക, എന്‍എസ്വിഎച്ച്എസ്, പുനലൂര്‍), മകന്‍: അഡ്വ. എസ് മനോജ് (ഗവ. പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍, പത്തനംതിട്ട, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി). മരുമകള്‍: അഡ്വ. സീമ.
   സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി, എ സമ്പത്ത് എംപി, വി ജോയി എംഎല്‍എ, ജില്ലാ കമ്മിറ്റി അംഗം എസ് സുന്ദരേശന്‍, വര്‍ക്കല ഏരിയ സെക്രട്ടറി എസ് ഷാജഹാന്‍, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, വര്‍ക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.