Top
21
Wednesday, February 2018
About UsE-Paper

റവ. ഫാ. ജോണ്‍ കോശി വൈദ്യന്‍

Wednesday Sep 13, 2017

തിരുവനന്തപുരം > മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ സീനിയര്‍ വൈദികനും സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അറ്റ്ലാന്റ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവക വികാരിയുമായ റവ. ഫാ. ജോണ്‍ കോശി വൈദ്യന്‍ (67, വൈദ്യന്‍ അച്ചന്‍) നിര്യാതനായി. തിങ്കളാഴ്ച രാവിലെ പത്തിന്് അറ്റ്ലാന്റയിലായിരുന്നു അന്ത്യം.
തേവലക്കര വാഴയില്‍ വൈദ്യന്‍ കുടുംബത്തില്‍ പരേതനായ ജോണ്‍ വൈദ്യന്റെയും അന്നമ്മ  ജോണിന്റെയും മകനാണ്. കൊട്ടാരക്കര കിഴക്കേത്തെരുവ് കടുവാത്തോട്ടത്തില്‍ കുടുംബത്തിലായിരുന്നു ജനനം. അന്നത്തെ അവിഭജിത കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപൊലീത്തയില്‍നിന്ന് 1975 ല്‍ ശെമ്മാശപട്ടവും 1984ല്‍ വൈദീക പട്ടവും നേടി. 14 വര്‍ഷത്തോളം യുഎഇയിലെ ഫ്യൂജിയ്റ, ഖോര്‍ ഫാക്കാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 1987 മുതല്‍  കൊല്ലം, തിരുവനന്തപുരം ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ വികാരിയായി. 2006ല്‍ അമേരിക്കയിലേക്ക് കുടിയേറി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ വികാരിയായി. ഭാര്യ: ഏലിയാമ്മ ജോണ്‍ (ചെങ്കുളം ക്ളാവറപുത്തന്‍വീട്ടില്‍ കുടുംബാഗം). മക്കള്‍: ജേക്കബ് വൈദ്യന്‍ (ഷിബു), ഡോ. ഷൈനി ജോണ്‍ (ഡാളസ്). മരുമക്കള്‍: ജീന തോമസ്, ബ്രൈസ് എബ്രഹാം (ഡാളസ്). സഹോദരങ്ങള്‍: കോശി വൈദ്യന്‍ (ചിക്കാഗോ), മറിയാമ്മ ജോര്‍ജ് (ചിക്കാഗോ), ഏലിയാമ്മ തോമസ് (തിരുവനന്തപുരം).