യോഹന്നാന്‍
പാമ്പാടി ഈസ്റ്റ്: ഓര്‍വയല്‍ ചെറുകുന്നേല്‍ യോഹന്നാന്‍ (82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ 11ന് കോത്തല സിഎസ്ഐ പള്ളി സെമിത്തേരിയില്‍. ഭാര്യ: തങ്കമ്മ. മക്കള്‍: പരേതനായ സി ജെ ചാക്കോ, സി ജെ മാത്യു, സി ജെ ജോണ്‍, സി ജെ സജി, പെണ്ണമ്മ, കുഞ്ഞൂഞ്ഞമ്മ, ഷീല. മരുമക്കള്‍: പരേതയായ അന്നമ്മ, കുഞ്ഞൂഞ്ഞ്, ജോണി, മോളി, സുനി, കൃഷ്ണന്‍കുട്ടി, അനു.
കാര്‍ത്യായനി
കൊല്ലാട്: മലമേല്‍ക്കാവ് ചെങ്ങഴത്തുപറമ്പില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ കാര്‍ത്യായനി (കുട്ടിയമ്മ-75) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊല്ലാട് 29-ാം നമ്പര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. മീനടം കല്ലുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ മണിയച്ചന്‍, രാധാമണി, രാജമ്മ, വാസമ്മ, സാബു (സെന്‍ട്രല്‍ എക്സൈസ് കോട്ടയം), സജു. മരുമക്കള്‍: ശാന്തമ്മ, മോഹനന്‍, തമ്പിച്ചന്‍, ലക്ഷ്മണന്‍, ബിനുമോള്‍ (ഭാരത് ഹോസ്പിറ്റല്‍), സന്ധ്യ.
സുരേഷ്കുമാര്‍
മണിമല: കളത്തിപ്ലാക്കല്‍ സുരേഷ്കുമാര്‍ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ. മക്കള്‍: നീന, നീതു. മരുമകന്‍: സുധീഷ്കുമാര്‍.
അലിയാര്‍ റാവുത്തര്‍
മണിമല: ആലപ്ര കുറ്റിക്കാട്ടുതാഴെ അലിയാര്‍ റാവുത്തര്‍ (88) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സൈനബാബീവി ചമ്പക്കാട്ട് താഴത്തങ്ങാടി (കോട്ടയം). മക്കള്‍: യൂസഫ്, അബ്ദു ജലീല്‍ (സീനിയര്‍ പൊലീസ് ഓഫീസര്‍, കോട്ടം), സഫിയബീവി, ഐഷാബീവി, പരേതരായ മുഹമ്മദ്കുഞ്ഞ്, അബ്ദുള്‍സലാം. മരുമക്കള്‍: ഷെഫീന (അമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജ് കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി), റഷീദ, ഇസ്മയില്‍ (കങ്ങഴ), ഇബ്രാഹിം (പനമറ്റം), ലൈലാബീവി, ഷരീഫാബീവി.
കമലമ്മ
പൊന്‍കുന്നം: ചെങ്ങാലിക്കുഴിയില്‍ പരേതനായ നാരായണന്റെ ഭാര്യ കമലമ്മ (90) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍. തോണിപ്പാറ തൊമരയാരുപറമ്പില്‍ കുടുംബാംഗം. മക്കള്‍: രവി, ഇന്ദ്രന്‍, രാജു, വിനോദ്, ചന്ദ്രിക, സുമ, മീന, പ്രമീള, അജിത, പരേതനായ ശശി. മരുമക്കള്‍: കമല, അമ്മിണി, ശോഭ, ഓമന, ഷൈനി, ശിവദാസ്, സലി, രാജീവ്, ബിന്നി, പരേതനായ സഭദ്രന്‍.
ശങ്കരന്‍കുട്ടി
പങ്ങട: പൗവ്വത്തുപറമ്പില്‍ ശങ്കരന്‍കുട്ടി (രാജു-65) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: സരോജം കൂട്ടിക്കല്‍ പീടിയേക്കല്‍ കുടുംബാംഗം. മക്കള്‍: രാജേഷ്, സുജാത. മരുമക്കള്‍: ചന്ദ്രന്‍, അജിത.
ജോയി സെബാസ്റ്റ്യന്‍
എലിക്കുളം: കാഞ്ഞിരത്തുങ്കല്‍ ജോയി സെബാസ്റ്റ്യന്‍ (61) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍. ഭാര്യ: റോസമ്മ ഇളങ്ങുളം ഊട്ടുകളത്തില്‍ കുടുംബാംഗം. മക്കള്‍: ടിജി (യുകെ), ടിജു. മരുമകന്‍: ഷീന്‍ മണ്ണാറാത്ത് അരുവിത്തുറ (യുകെ).
മറിയക്കുട്ടി
കുറവിലങ്ങാട്: തേനംമാക്കില്‍ ടി എം ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (53) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പകല്‍ 3.30ന് കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാപള്ളി സെമിത്തേരിയില്‍. മക്കള്‍: ജോമോള്‍, ജോമോന്‍. മരുമക്കള്‍: പ്രജീഷ് (ചക്കാലയ്ക്കല്‍ പട്ടിത്താനം), സോണിയ (വലിയപറമ്പില്‍ കാണക്കാരി).
ഹസന്‍ റാവുത്തര്‍
പുലിക്കുന്ന് (മുണ്ടക്കയം): വെള്ളരിയില്‍ ഹസന്‍ റാവുത്തര്‍ (84) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച പകല്‍ 12ന് കുളമാക്കല്‍ മൊഹിയുദ്ദീന്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: റഹീമാബീവി. മക്കള്‍: സാജി, ഐഷ, ലൈല, സീജ. മരുമക്കള്‍: ബഷീര്‍, നാസര്‍, ഇസ്മായില്‍, നസീമ.
വത്സമ്മ
കുന്നിക്കാട്: നെടുംകുന്നം പിടിശേരിമലയില്‍ പി ജെ മാത്യു(തങ്കച്ചന്‍ ഉള്ളായം)വിന്റെ ഭാര്യ വത്സമ്മ (പൊന്നമ്മ-53) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പകല്‍ 12ന് മല്ലപ്പള്ളി മൂശാരിക്കവല വിക്ടറി ക്രിസ്ത്യന്‍ പള്ളി സെമിത്തേരിയില്‍. മക്കള്‍: റോഷിന്‍, സജിത. മരുമക്കള്‍: ജയേഷ്, ഷൈനി.
കുട്ടപ്പന്‍നായര്‍
ചങ്ങനാശേരി: പെരുന്ന വിദ്യാനഗറില്‍ ഉപമയില്‍ എന്‍ കുട്ടപ്പന്‍നായര്‍ (77-റിട്ട. എന്‍എസ്എസ് എന്‍ജിനിയറിങ് കോളേജ് പാലക്കാട്) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: സരോജനിയമ്മ (റിട്ട. അധ്യാപിക). മക്കള്‍: അനുപമ, അനീഷ്. മരുമക്കള്‍: അജി, അനുപമ.
ജോസ്കുട്ടി
മറ്റക്കര: കൊഴുവനാല്‍ ഇടിയാകുന്നേല്‍ മത്തായി ജോസഫിന്റെ മകന്‍ ജോസ്കുട്ടി (49) നിര്യാതനായി. ഭാര്യ: ആനി ജോസ് തൃശൂര്‍ തുളുമ്പന്‍മാക്കല്‍ കുടുംബാംഗം. സംസ്കാരം വ്യാഴാഴ്ച പകല്‍ 2.30ന് മറ്റക്കര അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍. മക്കള്‍: നിഥിന്‍, നീതു. സഹോദരങ്ങള്‍: മേരിക്കുട്ടി പൂക്കുടി പാലക്കയം, സിസ്റ്റര്‍ ടേമിയന്‍ (നൈനിറ്റാള്‍), എല്‍സമ്മ എബ്രയില്‍ (നീലൂര്‍), മാത്തുക്കുട്ടി കൊഴുവനാല്‍, സജി കൊല്ലപ്പള്ളില്‍, ഫാ. ജോ ഇടിയാക്കുന്നേല്‍ (ജലന്ദര്‍), സിജിമോള്‍ (മുത്തോലി).
കുഞ്ഞമ്മ
കങ്ങഴ: മുക്കവലയ്ക്കല്‍ പരേതനായ ശാന്തകുമാറിന്റെ ഭാര്യ കുഞ്ഞമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പകല്‍ 11ന് കരിമല പിആര്‍ഡിഎസ് ശ്മശാനത്തില്‍. മക്കള്‍: കെ എസ് തമ്പി, കെ കെ തങ്കപ്പന്‍, എം എസ് മുരളീധരന്‍, പരേതയായ ലീലാമ്മ. മരുമക്കള്‍: അമ്മിണി, പൊന്നമ്മ, സരസമ്മ, സുരേന്ദ്രന്‍ (കല്ലാര്‍).
വാസു
ചങ്ങനാശേരി: വെണ്‍കുറിഞ്ഞി എസ്എന്‍ഡിപി ഹൈസ്കൂള്‍ റിട്ട. അധ്യാപകന്‍ മോര്‍ക്കുളങ്ങര കുന്നേല്‍ കെ വാസു (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചങ്ങനാശേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ആര്‍ പ്രകാശിന്റെ വസതിയില്‍ നിന്നാരംഭിച്ച് ആനന്ദാശ്രമം എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ: പരേതയായ നിര്‍മലാംഗി (തങ്കച്ചി).
വിജയന്‍
തോട്ടയ്ക്കാട്: കൊല്ലറേട്ടുമറ്റത്തില്‍ എം കെ വിജയന്‍ (റിട്ട. സബ് എന്‍ജിനീയര്‍, കെഎസ്ഇബി വാകത്താനം -64) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: സുമതിക്കുട്ടി പൈക വെച്ചുതാഴെ കുടുംബാംഗം. മക്കള്‍: വിനുമോന്‍, ബിനു, ജിനേഷ് (മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍). മരുമക്കള്‍: അനില്‍, സൗമ്യ.
ഭാസ്കരനാചാരി
മേവട: കുഴിക്കാട്ടുകുന്നേല്‍ ഭാസ്കരനാചാരി (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ഗൗരി കൈപ്പുഴ മൂര്‍ത്തട്ടേല്‍ കുടുംബാംഗം. മക്കള്‍: ചന്ദ്രന്‍, രാധാകൃഷ്ണന്‍, ബാബു. മരുമക്കള്‍: ഉഷ, സേതു, ശ്യാമള.
തങ്കച്ചന്‍
എരുമേലി: നെടുംകാവുവയല്‍ വട്ടക്കാലായില്‍ വി എന്‍ തങ്കച്ചന്‍ (70) നിര്യാതനായി. സംസ്കാരം നടത്തി. പരേതന്‍ മുട്ടപ്പള്ളി ഗവ. എല്‍പി സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ മുട്ടുമണ്ണില്‍ സി കെ നാരായണി (റിട്ട. നേഴ്സിങ് അസിസ്റ്റന്റ്). മക്കള്‍: ഉഷ, ബിജു. മരുമക്കള്‍: രമേശ് കടുത്തുരുത്തി, ലത.
ഏലിക്കുട്ടി
പാറമ്പുഴ: കല്ലേപ്പള്ളി പരേതനായ തോമസ് വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പകല്‍ രണ്ടിന് പാറമ്പുഴ ബേത്ലേഹം പള്ളി സെമിത്തേരിയില്‍. പരേത ആര്‍പ്പൂക്കര ഇടയന്ത്രം കുടുംബാംഗം. മക്കള്‍: ത്രേസ്യാമ്മ (റിട്ട. ടീച്ചര്‍ ഗവ. എല്‍പി സ്കൂള്‍ പരപ്പ), ആലീസ്, ജോണ്‍സണ്‍ (ന്യൂസ് ഏജന്റ് സംക്രാന്തി). മരുമക്കള്‍: കണ്ണൂര്‍ പരപ്പ ചൂരക്കുന്നേല്‍ തോമസ്, മുടിയൂര്‍ക്കര കരിസുമായി ഔസേപ്പച്ചന്‍, ആര്‍പ്പൂക്കര പഴയകരി ജെസി (ടീച്ചര്‍ ഹോളിക്രോസ് എച്ച്എസ്എസ് തെള്ളകം).
രാമന്‍നായര്‍
തിരുവല്ല: നെടുമ്പ്രം ചെക്കാട്ട് (സ്മൃതി) വീട്ടില്‍ രാമന്‍നായര്‍ (81, റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ മൂന്നിന് വീട്ടുവളപ്പില്‍. പരേതന്‍ മാവേലിക്കര കുന്നത്ത് ഐക്കരപ്പണ്ടാരത്തില്‍ കുടുംബാംഗമാണ്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ജയാവിജയന്‍, അജിത് നായര്‍. മരുമക്കള്‍: വിജയന്‍നായര്‍, അഭിജ അജിത്.
രാധാകൃഷ്ണന്‍നായര്‍
തമ്പലക്കാട്: അമ്പിയില്‍ പരേതനായ ജി ഗോവിന്ദപ്പിള്ളയുടെ മകന്‍ രാധാകൃഷ്ണന്‍നായര്‍ (മണിക്കുട്ടന്‍ -58) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകല്‍ 10.30ന് വീട്ടുവളപ്പില്‍. ഭാര്യ ശോഭനകുമാരി കിഴപറയാര്‍ ചെന്നയ്ക്കാട്ടുകുന്നേല്‍ കുടുംബാംഗമാണ്. മകള്‍: ശ്രീലക്ഷ്മി (വിപ്രോ ബംഗളുരു). മരുമകന്‍: ആദര്‍ശ് ( ബംഗളുരു) സഞ്ചയനം 29ന് പകല്‍ 10.30ന് നടക്കും.
മസ്കറ്റില്‍ മരിച്ചയാളുടെ സംസ്കാരം ഇന്ന്
പൊന്‍കുന്നം: മസ്കറ്റിലെ സലാലയില്‍ ട്രെയിലര്‍ ഓടിക്കവേ ഹൃദയാഘാതംമൂലം മരിച്ച ചിറക്കടവ് പടിഞ്ഞാറ്റുംഭാഗം പി എസ് ഗോപാലകൃഷ്ണന്‍നായരുടെ (കുട്ടപ്പന്‍ -55) സംസ്കാരം ബുധനാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍ നടക്കും.
ഏലമ്മ
തോക്കുപാറ: അമ്പഴച്ചാല്‍ പരേതനായ പഴേക്കല്‍ പൗലോസിന്റെ ഭാര്യ ഏലമ്മ (89) നിര്യാതയായി. കോട്ടപ്പടി കാടായം കുടുംബാംഗമാണ്്. സംസ്കാരംനടത്തി. മക്കള്‍: മേരി, പൗലോസ്, ലീല, അമ്മിണി, ഗ്രേസി. മരുമക്കള്‍: വര്‍ക്കി, ആനീസ്, മത്തായി, ബോസ്, ബെന്നി.
മറിയക്കുട്ടി
കടപ്ലാമറ്റം: പാലന്തട്ടേല്‍ (വടക്കേല്‍) പരേതനായ സേവ്യറുടെ ഭാര്യ മറിയക്കുട്ടി (91) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. പരേത ഇളങ്ങുളം മണിമലക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി (മുംബൈ), പരേതനായ ജോര്‍ജ്, ലീല മരുത്തൂര്‍ കളത്തൂര്‍, ഫിലോമിന, സിസ്റ്റര്‍ ബീന എല്‍എസ്ഡിപി വിലങ്ങ് എറണാകുളം. മരുമകള്‍: ഏലിയാമ്മ.
ഗാഥ
മോനിപ്പള്ളി: കാരാമ്മയില്‍ റജിമോന്റെ മകള്‍ ഗാഥ (7) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ10ന് വീട്ടുവളപ്പില്‍. അമ്മ സ്മിത റജി (ബാപ്പുജി സെന്‍ട്രല്‍ സ്കൂള്‍ പെരുവ). സഹോദരന്‍: ഗോവിന്ദ്.
സരോജിനിയമ്മ
ചങ്ങനാശേരി: വാഴപ്പള്ളി കിഴക്ക് ചന്ദ്രവിലാസത്തില്‍ പരേതനായ രാമചന്ദ്രന്‍നായരുടെ ഭാര്യ കെ സരോജിനിയമ്മ (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പകല്‍ മൂന്നിന് വീട്ടുവളപ്പില്‍. മക്കള്‍: പ്രസന്നകുമാരി (റിട്ട. റബര്‍ബോര്‍ഡ്), ശ്രീകുമാരി (റിട്ട. എന്‍എസ്എസ് ഹിന്ദുകോളേജ്), ഗീത (റിട്ട. കെപിഎം എസ്എംഎച്ച്എസ്എസ് കൊയിലാണ്ടി), ഹരിലാല്‍ ഡല്‍ഹി, രാജീവ് ഹൈദരാബാദ്, ദീപ്തി (സെന്റ് പോള്‍സ് പബ്ലിക് സ്കൂള്‍, പള്ളം), ദീപ (ടീച്ചര്‍, ഡല്‍ഹി). മരുമക്കള്‍: ശ്രീധരന്‍നായര്‍ (കൊയിലാണ്ടി), രജി ഡല്‍ഹി, ഉമ െഹൈദരാബാദ്, രാജേന്ദ്രകുറുപ്പ് മറിയപ്പള്ളി, രഘുനാഥ് ഡല്‍ഹി, പരേതനായ രാധാകൃഷ്ണന്‍നായര്‍, മാധവപണിക്കര്‍.
ഡൊമിനിക്
ഉഴവൂര്‍: പയസ്മൗണ്ട് ചൊള്ളമ്പേല്‍ പി കെ ഡൊമിനിക് (ടോമി -71) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകല്‍ മൂന്നിന് പയസ്മൗണ്ട് സെന്റ് പയസ് ടെന്‍ത് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ പെണ്ണമ്മ, കരിപ്പാടം തുരുത്തിയില്‍ കുടുംബാംഗം. മക്കള്‍: ലില്ലി, മരീന, സുമ, പൗളിന്‍, പരേതനായ പീറ്റര്‍. മരുമക്കള്‍: ഫിലിപ്പ് തേരാടിയേല്‍ മോനിപ്പള്ളി, പരേതനായ സിറിയക് മഠത്തിഞാലില്‍ കടുത്തുരുത്തി, ജോമോന്‍ തോട്ടുപുറത്ത് ചേര്‍പ്പുങ്കല്‍, ബിനു മുണ്ടയ്ക്കല്‍ നീറിക്കാട്.
അരവിന്ദാക്ഷന്‍നായര്‍
പാലാ: പൂഞ്ഞാര്‍ മുളക്കല്‍ (മുരിക്കുംപുഴ കഴുവാനിക്കുന്നേല്‍) അരവിന്ദാക്ഷന്‍നായര്‍ (കുട്ടന്‍-58) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: ആശ മുരിക്കുംപുഴ കഴുവാനിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: അനു, മീനു, അജീഷ് (ആര്‍മി, അസം). മരുമക്കള്‍: ശ്രീജിത്ത് (വയല), ബാബു (ചെമ്മലമറ്റം).
പി കെ പവിത്രന്‍
വേളൂര്‍: അക്ഷരശ്ലോക പണ്ഡിതന്‍ പുല്ലാപ്പള്ളില്‍ പി കെ പവിത്രന്‍ (72) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകല്‍ ഒന്നിന് വേളൂര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ: തുളസീഭായി ചാപ്പുഴശേരി കുടുംബാംഗം. മക്കള്‍: മിനി ഷാജി, ബിന്ദു സാബു. മരുമക്കള്‍: ഷാജി മാഞ്ഞൂര്‍, സാബു കുമ്മനം.
ജോയി സെബാസ്റ്റ്യന്‍
എലിക്കുളം: കാഞ്ഞിരത്തുങ്കല്‍ ജോയി സെബാസ്റ്റ്യന്‍ (61) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് കാരക്കുളം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍. ഭാര്യ: റോസമ്മ ഊട്ടുകുളം ഇളങ്ങുളം. മക്കള്‍: ടിജി (യുകെ), ടിജു. മരുമകന്‍: ഷീന്‍ മണ്ണാറത്ത് അരുവിത്തുറ (യുകെ).
ശ്രീധരന്‍
ആറുമാനൂര്‍: പാറേക്കാട്ടില്‍ ശ്രീധരന്‍ (60) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകല്‍ രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: അമ്മിണി. മക്കള്‍: മായ, മഞ്ജു, മനോജ്, മനു, മാലിനി, മധു. മരുമക്കള്‍: രമേശ്, അജിത്ത്, അശോക്.
വൈക്കം വിശ്വന്‍ ഇന്ന് തിരുവല്ലയില്‍
തിരുവല്ല: സിപിഐ എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവല്ല ആര്‍ഡിഒ ഓഫീസിനുമുന്നില്‍ നടക്കുന്ന ഉപരോധ സമരം ബുധനാഴ്ച രാവിലെ 10ന് കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും.


