11 December Tuesday

ചരമം

 • പി സുന്ദരന്‍
  വെള്ളറട
  ചെമ്മണ്ണുവിള എസ് എൻ കോട്ടേജിൽ പി സുന്ദരൻ (82) നിര്യാതനായി.  ഭാര്യ: ജ്ഞാനസെൽവം.  മക്കൾ:  പത്മാമേബൽ, ജസ്റ്റിൻ ജയകുമാർ, നിസിൽ ചന്ദ്രലിൻ, ആൽഫ്രഡ്‌വാഴ്‌സൻ, വില്യം രാജ്കുമാർ, സ്റ്റെയിൻഡീന്റെസ്‌ക്ക്, റസൽഫളിന്റ്, സുലേഖാ മെബൽ.  മരുമക്കൾ: ജ്ഞാനശിഖാമണി, ജയകുമാരി, തങ്കരാജൻ, ശാന്ത, ലതാജാനറ്റ്, ഷീജ ,ബിന്ദു, പീറ്റർസാം. മരണാനന്തരചടങ്ങ‌് ബുധനാഴ്ച വൈകിട്ട‌് 4 ന്.
 • യോഹന്നാന്‍
  നെയ്യാറ്റിൻകര 
  ചെങ്കൽ  കുന്നൻവിള  വലിയവിള വീട്ടിൽ യോഹന്നാൻ (78, റിട്ട. എൻഫോഴ്സ്മെന്റ‌് ഡയറക്ടറേറ്റ് തിരുവനന്തപുരം)  നിര്യാതനായി. ഭാര്യ: എ  പ്രശാന്തി. മക്കൾ: സ്റ്റാൻലി (വാട്ടർ അതോറിറ്റി), മെറ്റിൽഡ (സെന്റ‌് ജോൺസ് സ്കൂൾ ഉണ്ടൻകോട്), ലിറ്റിൽ (പികെഎച്ച്എസ്എസ് കാഞ്ഞിരംകുളം), മേരിലത (കൃഷി ഓഫീസർ പെരുങ്കടവിള). മരുമക്കൾ: സി എം സെലിൻ മേരി (വിഇ പാറശാല), ജോസഫ് സുനിൽ (സെന്റ‌് സേവ്യർ എച്ച്എസ്എസ് പേയാട്), ടി പ്രസാദ് (വല്ലേജ് അസിസ്റ്റന്റ‌് പളളിച്ചൽ), ജോയ് തോമസ് (വാട്ടർ അതോറിറ്റി). മരണാനന്തരചടങ്ങ‌് ചൊവ്വാഴ‌്ച രാവിലെ 7.30 ന് കുന്നൻവിള കൊച്ചുത്രേ
 • പി ശശിധരൻനായർ
  പോത്തൻകോട്
  അണ്ടൂർക്കോണം കീഴാവൂർ ലതികാ ഭവനിൽ പി ശശിധരൻനായർ (89) നിര്യാതനായി. ഭാര്യ:  പരേതയായ  വിലാസിനിയമ്മ. മക്കൾ: ലതികകുമാരി, ഗീതാകുമാരി. മരുമക്കൾ: വിശ്വംഭരൻനായർ, ഷിബു. മരണാനന്തരചടങ്ങ‌് വെള്ളിയാഴ്ച രാവിലെ 8.30ന്.
 • എസ് ഗിരിജാദേവി
  പുന്നക്കുളം 
  കുറ്റുവായിൽ  ചിത്രയിൽ  എ കെ മധുസൂദനൻ നായരുടെ  ഭാര്യ  എസ് ഗിരിജാദേവി (69, റിട്ട.അധ്യാപിക) നിര്യാതയായി.  മക്കൾ: മീര, രാഹുൽ എം നായർ.  മരുമക്കൾ: അജിത്കുമാർ,  ദർശന.  മരണാനന്തരചടങ്ങ‌്  വെള്ളിയാഴ്ച രാവിലെ 8ന‌്.
 • അച്ചൻകോവിലാറ്റിൽ യുവാവ‌് മുങ്ങിമരിച്ചു
  പത്തനംതിട്ട
  അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മുണ്ടുകോട്ടയ്ക്കൽ പോട്ടയിൽ രഘുവിന്റെ മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. മറൂർ വെട്ടിക്കാലി കടവിൽ ഞായറാഴ‌്ച പകൽ 11.45 ന് ആയിരുന്നു അപകടം. രഞ്ജിത്തും സുഹൃത്തുക്കളായ ഷിജിൻ, സുനിൽ, ഓമനക്കുട്ടൻ എന്നിവരും കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. ഷിജിനും രഞ്ജിത്തും പുഴയിൽ ഇറങ്ങി. ഷിജിൻ നീന്തി അക്കരെയെത്തിയെങ്കിലും രഞ്ജിത്ത് മധ്യഭാഗത്തെ ചെളിയിൽ താണു പോകുകയായിരുന്നു. കമ്പി ഇട്ടിരുന്ന കാല് ചെളിയിൽ താണുപോയതാണ് അപകട കാരണം. ഡ്രൈവറായിരുന്നു രഞ്ജിത്ത്. കേസിൽ വിധി വരാനിരിക്കെയായിരുന്നു അപകടം. അമ്മ: രാജമ്മ. സഹോദരങ്ങൾ: സൂരജ്, രാഹുൽ.
 • അബുദാബിയിൽ തിരയിൽപ്പെട്ട കുട്ടികളെ രക്ഷിച്ച അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു
  കൊല്ലം
  അബുദാബിയിൽ കടലിൽ തിരയിൽപെട്ട മക്കളെ രക്ഷിച്ച് കരയിലെത്തിച്ച ശേഷം കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. വൈകിട്ട് നാലിന് കൊട്ടാരക്കരയിലെ വീട്ടിൽ സംസ്‌കരിക്കും. കിഴക്കേത്തെരുവ് ’വൈഷ്ണവ'ത്തിൽ രവീന്ദ്രൻപിള്ളയുടെ മകൻ എസ് ആർ ദിലീപ്കുമാർ (38) ആണ് കുടുംബാംഗങ്ങൾക്കു മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചത്. 
  അബുദാബി സിറ്റിക്കു സമീപം അൽ റാഹയിലുള്ള ബീച്ചിൽ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും അമ്മയും നോക്കിനിൽക്കെയായിരുന്നു സംഭവം. പകൽ 10.30നാണ‌് കുടുംബം ബീച്ചിലെത്തിയത്. മകൾ ദേവികയും മകൻ ആര്യനും ദിലീപ്കുമാ റുമൊത്ത് ബീച്ചിൽ നീന്തുകയായിരുന്നു. വലിയൊരു തിരയിൽ കുട്ടികൾ അകപ്പെട്ടു. ഇതുകണ്ട ദിലീപ് ഏറെ നേരം പരിശ്രമിച്ച് കുട്ടികളെ  രക്ഷിച്ച് തലയ്ക്കു മീതെ ഉയർത്തിപ്പിടിച്ച് തീരത്തെത്തിച്ചശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കൽ സംഘം കൃത്രിമശ്വാസം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
  പാരാമെഡിക്കൽ സംഘം അൽറബാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദിലീപ് കുമാർ ദുബായിലെ ഒരു കൺസ്ട്രക‌്ഷൻ കമ്പനിയിൽ ഹെൽത്ത് ആൻഡ‌് സേഫ്ടി മാനേജരാണ്. അബുദാബിയിലായിരുന്ന കുടുംബം ഒരുവർഷം മുമ്പാണ് ദുബായിലേക്കു മാറിയത്. 
  ഷേയ്ക്ക് ഖാലിഫാ മെഡിക്കൽകോളേജ‌് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ‌്ച കൊട്ടാരക്കരയിലെത്തിക്കും. ശാന്തകുമാരിയാ ണ് അമ്മ. സഹോദരി ദീപകുമാരി.
 • കിണറ്റിൽ വീണ് യുവാവ‌് മരിച്ചു
  കിളിമാനൂർ
  കിണറ്റിൽ കാൽവഴുതി  വീണ‌് യുവാവ് മരിച്ചു. പോങ്ങനാട് കിളിക്കോട്ടുകോണം ഉണ്ണി ഭവനിൽ വാസുദേവൻ -–- പത്മിനി ദമ്പതികളുടെ മകൻ സന്തോഷാ (20)ണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.  സഹോദരൻ: ഉണ്ണി.
 • ഇതര സംസ്ഥാനത്തൊഴിലാളി പേവിഷബാധയേറ്റ‌് മരിച്ചു
  കോവളം
  പേവിഷബാധയെ തുടർന്ന്  ചികിത്സയിലായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സമർഹജ്ജ് ജില്ലയിൽ ആല പോക്കർ വീട്ടിൽ ഗോകുൽ മണ്ഡൽ (27) ണ് മരിച്ചത്. മൂന്നുമാസം മുമ്പ‌് നാട്ടിൽവച്ച‌് പട്ടിയുടെ കടിയേറ്റ ഗോകുൽ പത്ത് ദിവസം മുമ്പാണ് വിഴിഞ്ഞം മുക്കോലയിലെ ലേബർ ക്യാമ്പിൽ എത്തിയത്. 
  ഒരാഴ്ച മുമ്പ‌് പേവിഷബാധ ലക്ഷണം പ്രകടിപ്പിച്ച‌തിനെ തുടർന്ന‌്  മെഡിക്കൽ കോളേജ‌്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോകുൽ ഞായറാഴ്ച രാവിലെയാണ‌് മരിച്ചത‌്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
 • യുവാവ് തൂങ്ങിമരിച്ച നിലയിൽ
  എഴുകോൺ
  യുവാവിനെ വീടിനു മുന്നിലെ മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട് അഭിജിത‌് ഭവനിൽ അഭിജിത് (40) ആണ് മരിച്ചത്. ഞായറാഴ്ച പകൽ 2.45നാണ് സംഭവം. ഭാര്യ: രജനി. മകൻ: വിശ്വജിത്. മൃതദേഹം പോസ്റ്റ‌്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിൽ. എഴുകോൺ പൊലീസ് കേസെടുത്തു.
 • പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു
  വിളപ്പിൽ
  വളർത്തുപൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ വീട്ടുവളപ്പിലെ  കിണറിൽ വീണ് മരിച്ചു. മലപ്പനംകോട് ഷൈനി ഭവനിൽ റോബിൻസനാ (59)ണ് മരിച്ചത്. ഞായറാഴ‌്ച പകൽ ഒന്നോടെ യായിരുന്നു അപകടം. പൂച്ച കിണറിൽ വീണപ്പോൾ 
  രക്ഷിക്കാനിറങ്ങിയ റോബിൻസൺ ഇരുപതടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. നാട്ടുകാർ  രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  കിള്ളിയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കളാഴ‌്ച പകൽ മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. 
  ഭാര്യ: ചെറുപുഷ്പം. മക്കൾ: ഡോ.ഷൈനി (ബംഗളൂരു), ഷൈജു. മരുമകൻ: ആസിഷ്.
പ്രധാന വാർത്തകൾ
Top