സര്‍വകാല റെക്കോഡ് തകര്‍ത്ത് ചെസ് ടൂര്‍ണമെന്റ്

Tuesday Feb 20, 2018

തൃശൂര്‍ > സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള ഓപ്പണ്‍ചെസ് ടൂര്‍ണമന്റ് കളിക്കാരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ് ഭേദിച്ചു. ഇന്റര്‍നാഷണല്‍ റേറ്റിങ്ങുള്ള 250 താരങ്ങളടക്കം സംസ്ഥാനത്തെ 840 താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത മത്സരങ്ങള്‍ രാത്രി ഒമ്പതിനാണ് സമാപിച്ചത്.  അഖിലകേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ 321 കളിക്കാര്‍ പങ്കെടുത്തതായിരുന്നു നിലവിലെ റെക്കോഡ്.

വിജയികള്‍: ഓപ്പണ്‍ വിഭാഗം 1. പി വി ഗിരീഷ്(എറണാകുളം), 2. അര്‍ജുന്‍ സതീഷ്(കോഴിക്കോട്), 3. ഹരി ആര്‍ ചന്ദ്രന്‍(എറണാകുളം). വനിതാവിഭാഗം 1. ഓഷീന്‍ അനില്‍കുമാര്‍(തൃശൂര്‍), 2. നിതീഷ എം മോഹന്‍(തൃശൂര്‍), 3. യു ആര്‍ ജ്യോതിക(തൃശൂര്‍). കോളേജ് വിഭാഗം 1. എ അഭിഷേക്(കണ്ണൂര്‍), 2. ആഷിഷ് അലക്‌സ് തോമസ്(വയനാട്), 3. നവീന്‍ ഗിരി(എറണാകുളം). വെറ്ററന്‍ വിഭാഗം 1. അബ്ദുള്‍മജീദ്(കോഴിക്കോട്), 2. എം ബി. മുരളീധരന്‍(എറണാകുളം), 3. എ പി വേണുഗോപാലന്‍(പാലക്കാട്). തൃശൂര്‍ ജില്ലാ വിഭാഗം 1. എം ആര്‍ സൂരജ്, 2. കെ വി ജോജു, 3. വി എച്ച് സെയ്ത്. ഹൈസ്‌കൂള്‍ 1. അന്‍ഫാസ് മുഹമ്മദ്(കണ്ണൂര്‍), 2. ആദര്‍ശ് പ്രമോദ്(പാലക്കാട്), 3. അദ്വൈത് മീത്തല്‍(കോഴിക്കോട്). പെണ്‍കുട്ടികള്‍ 1. എ ജെ ആതിര(തൃശൂര്‍), 2. ടി എം അഖില(കോഴിക്കോട്), 3. നഫീന സമീര്‍(കൊല്ലം). എല്‍പി വിഭാഗം 1. ആഭിനവ് രാജ്(വയനാട്), 2. എസ് വരദ(ആലപ്പുഴ), 3. എസ് പൗര്‍ണമി(പാലക്കാട്). പെണ്‍കുട്ടികള്‍ 1. ട്വിങ്കിള്‍ റിജു(എറണാകുളം), 2. പാര്‍വതി ആര്‍ ഗുപ്ത(പാലക്കാട്), 3. നഹാന സഫീര്‍(കൊല്ലം).
 

ചരിത്രം
ഒരുക്കം‍‌