19 January Saturday

ചിയാന്‍ വിക്രം നായകനായെത്തുന്ന സ്‌കെച്ച് ക്രിസ്‌മസിന് തീയേറ്ററുകളിലെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2017

ചിയാന്‍ വിക്രമിന്റെ ആക്ഷന്‍ മാസ്സ് ചിത്രം സ്‌കെച്ച്  ഈ വരുന്ന ക്രിസ്‌മസിന് തിയറ്ററുകളിലെത്തും. വിക്രം നായകാനെയകത്തുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തീയായി.

ചിമ്പുവിനെ നായകനാക്കി വാലു എന്ന ചിത്രമൊരുക്കിയ വിജയ് ചന്ദ്രറാണ് സ്‌കെച്ച് സംവിധാനം ചെയ്യുന്നത്.തമന്ന ഭാട്ടിയായാണ് നായിക. മലയാളത്തില്‍ നിന്നും ബാബുരാജ്  ഒരു പ്രധാന വേഷം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ഗൗതം മേനോന്റെ ദ്രുവനക്ഷത്രം, ഹരി സംവിധാനം ചെയ്യുന്ന സ്വാമി രണ്ടാം ഭാഗം  എന്നിവയാണ് വിക്രത്തിന്റേതായി പുറത്തിറങ്ങാനുള്ള വമ്പന്‍ പ്രൊജെക്‌ടുകള്‍.


 

പ്രധാന വാർത്തകൾ
Top