Top
17
Sunday, December 2017
About UsE-Paper

ബച്ചനൊപ്പം വിജയ് സേതുപതി

Wednesday Aug 23, 2017
വെബ് ഡെസ്‌ക്‌

അമിതാഭ് ബച്ചനും ചിരഞ്ജീവിക്കുമൊപ്പം വിജയ് സേതുപതിയുടെ ആദ്യ തെലുങ്ക് ചിത്രം. സ്വാതന്ത്യ്രസമരസേനാനി യു നരസിംഹറെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രം നിര്‍മിക്കുന്നത് ചിരഞ്ജീവിയുടെ മകനും നടനുമായ രാംചരണ്‍ തേജയാണ്. സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം. സംഗീതം എ ആര്‍ റഹ്മാന്‍. ക്യാമറ രവിവര്‍മന്‍. നയന്‍താര, കിച്ച സുദീപ്, ജഗപതി ബാബു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. 150 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.