20 September Thursday

'അഭി ആന്‍ഡ് അനു' ടൊവിനോയുടെ പ്രണയചിത്രം

വെബ് ഡെസ്‌ക്‌Updated: Sunday Aug 6, 2017

ടൊവിനോ പ്രണയനായകനാകുന്ന ചിത്രം അണിയറയില്‍. ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രാഹകയായ ബി ആര്‍ വിജയലക്ഷ്മിയുടെ ആദ്യ സംവിധാനസംരംഭമായ അഭി ആന്‍ഡ് അനു എന്ന ചിത്രമാണ് സെപ്തംബറില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പിയ ബാജ്പേയ് ആണ് നായിക. ബ്രസീലില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളില്‍ ഇറങ്ങും.

പ്രമുഖ ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രഭു, സുഹാസിനി, രോഹിണി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ ഇറങ്ങിയ അരവിന്ദ് സ്വാമി നായകനായ ഡാഡി എന്ന ചിത്രത്തിന്റെ തിരക്കഥ വിജയലക്ഷ്മിയായിരുന്നു. ചിന്നവീട്, പാട്ടുപാവാട തുടങ്ങി ഇരുപത്തിരണ്ടിലേറെ ചിത്രങ്ങള്‍ക്ക് വിജയലക്ഷ്മി ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top