12 December Wednesday

'തട്ടും പുറത്ത് അച്യുതനു'മായി ലാല്‍ ജോസും കുഞ്ചാക്കോ ബോബനും; ചിത്രീകരണം പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

കൊച്ചി > 'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ലാല്‍ ജോസും തിരക്കഥാകൃത്ത് എം സിന്ദുരാജും കുഞ്ചാക്കോ ബോബനും വീണ്ടുമൊന്നിക്കുന്ന ' തട്ടും പുറത്ത് അച്യുതന്‍ ' ചിത്രത്തിന്റെ ചിത്രീകരണം കുന്ദംകുളം, കണ്ണൂര്‍ എന്നീവിടങ്ങളിലായി പൂര്‍ത്തിയായി.
      
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ശ്രവണയാണ്  നായികയാവുന്നു. സംവിധായകന്‍ ബാബു നാരായണന്റെ മകളാണ് ശ്രവണ.   മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ 'ചാര്‍ളി'യ്ക്ക് ശേഷം ഷെബിന്‍ ബക്കറിന്റെ ആദ്യ സ്വതന്ത്ര നിര്‍മാണ സംരംഭം കൂടിയാണ് തട്ടിന്‍പുറത്ത് അച്യുതന്‍.

      

കുഞ്ചാക്കോ ബോബന് നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍ ലാല്‍ ജോസ്

കുഞ്ചാക്കോ ബോബന് നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍ ലാല്‍ ജോസ്



നെടുമുടി വേണു, ജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, അനില്‍ മുരളി, ബിജു സോപാനം, സംവിധായകന്‍ ജോണി ആന്റണി, സുബീഷ് സുധി, സന്തോഷ് കീഴാറ്റൂര്‍, കൊച്ചു പ്രേമന്‍, ജയശങ്കര്‍, പ്രസാദ് മുഹമ്മ, മാസ്റ്റര്‍ അദീഷ്, അഞ്ജലി കൃഷ്ണ, ബിന്ദു പണിക്കര്‍, സീമ ജി നായര്‍, സേതുലക്ഷമി, താരാകല്യാണ്‍, വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

എം സിന്ധുരാജ് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് നിര്‍വഹിക്കുന്നു. ബിയാര്‍ പ്രസാദ്, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം പകരുന്നു.

ശ്രവണ

ശ്രവണ



മറ്റ് അണിയറ പ്രവര്‍ത്തകര്‍: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനില്‍ അങ്കമാലി, കലാസംവിധാനം - അജയ് മാങ്ങാട്, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - മഹാദേവന്‍ തമ്പി, പരസ്യകല - മനു, എഡിറ്റര്‍ - രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അനില്‍ എബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍ - അനൂപ് സത്യന്‍, സംവിധാന സഹായികള്‍ - ജിതിന്‍ നസീര്‍, വിഷ്ണു എം മോഹന്‍, റിജോ ഡേവിഡ്, ഫര്‍ഹാദ് അബ്ദുള്‍ കരീം, അസ്സോസിയേറ്റ് ക്യാമറമാന്‍ -  ശ്രീജിത്ത് പാച്ചേനി, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജര്‍ - സതീഷ് പാലക്കാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - റിനി ദിവാകര്‍, പ്രസാദ് നമ്പിയന്‍ക്കാവ്. ചിത്രം ക്രിസ്തുമസ് റീലീസായി എല്‍ജെ ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.
 


പ്രധാന വാർത്തകൾ
Top