13 November Tuesday

അങ്കിളിന്റെ ഷാപ്പുപാട്ട‌് യുട്യൂബിൽ ഹിറ്റ‌്

വെബ് ഡെസ്‌ക്‌Updated: Saturday Apr 28, 2018


വെള്ളിയാഴ‌്ച റിലീസ‌് ചെയ‌്ത ഗിരീഷ‌് ദാമോദറിന്റെ ‘അങ്കിൾ’ സിനിമയിലെ തലശേരി പാ‌ട്ട‌് യൂട്യൂബിൽ വൈറലായി. തലശേരിയിലും പരിസരങ്ങളിലും  പ്രചരിച്ച നാടൻ ഷാപ്പുപാട്ടായ ‘എന്താ ജോൺസാ കള്ളില്ലേ, കല്ലുമ്മക്കായില്ലേ’’... എന്ന പാട്ടാണ‌് പുത്തൻ മേക്കോവറിൽ സിനിമയിൽ  മമ്മൂട്ടിയെക്കൊണ്ട‌് ബിജിപാൽ പാടിച്ചത്.

ഒരു അഡാറ‌് ലവിലെ മാണിക്യമലരായ പൂവി... എന്ന ഗാനത്തിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ കുറഞ്ഞ സമയംകൊണ്ട‌് കൂടുതൽ ആളുകൾ കണ്ട ഗാനമായി തലശേരി പാട്ടും.   നാലുലക്ഷം പേരാണ‌് പാട്ട‌് യുട്യൂബിൽ ഇതുവരെ കണ്ടത‌്. നാടൻപാട്ടിന‌് മാറ്റങ്ങൾ വരുത്തിയാണ‌്  സിനിമയിൽ ഗാനമൊരുക്കിയത‌്. ഗാനത്തിന്റെ രസകരമായ മേക്കിങ‌് വീഡിയോയും പുറത്തിറങ്ങി. ബിജിപാലിന്റെ തന്നെ ഈണത്തിൽ ലൗഡ‌്സ‌്പീക്കറിലും ജവാൻ ഓഫ‌് വെള്ളിമലയിലും മമ്മൂട്ടി പാടിയിട്ടുണ്ട‌്. കമലിന്റെ മഴയെത്തും മുമ്പേയിൽ രവീന്ദ്രൻ മാഷിന്റെ ഈണത്തിൽ പാടിയ കോളേജ‌് ഗാനമാണ‌് മമ്മൂട്ടിയുടെ ആദ്യ പിന്നണിഗാനം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top