19 November Monday

സോണിയയാകാൻ ജർമൻ നടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 11, 2018


മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ ജീവിതം ആസ്പദമാക്കി വിജയ് രത്‌നാകർ സംവിധാനംചെയ്യുന്ന 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന സിനിമയിൽ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജർമൻ നടി. നിരവധി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച സൂസൻ ബെർനെറ്റാണ് സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത്.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ: ദ മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മൻമോഹൻസിങ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. അനുപം ഖേറാണ് മൻമോഹൻ സിങ്ങായി വേഷമിടുന്നത്.

പ്രധാന വാർത്തകൾ
Top