ad
Deshabhimani

സുഗതകുമാരിയുടെ ജീവിതം സിനിമയാകുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 02, 2017, 05:36 PM | 0 min read

കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ  സുഗതകുമാരിയുടെ ജീവിതം സിനിമയാകുന്നു. സംഗീതസംവിധായകനായ സുരേഷ് മണിമലയാണ് സുഗതകുമാരിയുടെ ജീവിതം പവിഴമല്ലിയെന്ന് പേരിട്ട സിനിമയാക്കുന്നത്. സുഗതകുമാരിയുടെ കവിജീവിതവും പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ചിത്രമൊരുക്കുന്നത്. ആശാ ശരത്താണ് സുഗതകുമാരിയെ അവതരിപ്പിക്കുന്നത്. സുഗതകുമാരിയുടെ എവിടെ വാക്കുകള്‍,  പവിഴമല്ലി, നന്ദി എന്നീ കവിതകളും മകള്‍ ലക്ഷ്മീദേവി എഴുതിയ ഗാനങ്ങളും ചിത്രത്തില്‍ ഉപയോഗിക്കും. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നതും സംവിധായകന്‍തന്നെയാണ്. വീ ഹിയര്‍ യു ഇന്ത്യ എന്ന സന്നദ്ധസംഘടനയും പുലരി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home