20 September Thursday

ഇത് സോളോയിലെ ശേഖര്‍; പുതിയ ടീസര്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് സോളോ. ദുല്‍ഖര്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന സോളോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വ്യത്യസ്തമായ കഥകള്‍ ചേരുന്ന ഒരു ആന്തോളജി ചിത്രമായാണ് സോളോ ഒരുക്കിയിരിക്കുന്നത്. നാല് വ്യത്യസ്ത വേഷങ്ങളിലായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിലെ  മൂന്നാം കഥാപാത്രം ശേഖറിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന രുദ്ര , ശിവ എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു ടീസര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

മുടി നീട്ടി വളര്‍ത്തിയ കിടിലന്‍ ഗെറ്റപ്പിലാണ് ശേഖര്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്നത്. ധന്‍സികയാണ് നായികയായി എത്തുന്നത്. പ്രണയത്തിന്റെയും കോളേജ് ക്യാമ്പസിന്റെയും പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

പ്രധാന വാർത്തകൾ
Top