13 November Tuesday

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം 'കരു' തിയറ്ററുകളിലെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 1, 2018

കൊച്ചി > 'പ്രേമ'ത്തിലൂടെ ആരാധക മനസ്സകളിൽ ഇടംപിടിച്ച സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമായ 'കരു' മാർച്ച്‌ ഒൻപതിന്‌ കേരളത്തിലും പ്രദർശനത്തിനെത്തുന്നു. കിരീടം, ദൈവ തിരുമകള്‍, മദിരാശി പട്ടണം, വനമകന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഏ എൽ വിജയ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ലൈക്കാ പ്രൊഡക്ഷൻസാണ്.



നായികാ പ്രാധാന്യമുള്ള ഹൊറർ ത്രില്ലറാണ്‌ ‘കരു’. നായിക സായ് പല്ലവിയും ബാലതാരം വെറോനിക്ക അറോറയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. തമിഴിലെ സൂപ്പർ താര ചിത്രങ്ങളിലേക്ക്‌ ക്ഷണമുണ്ടായിട്ടും തമിഴിലെ തന്റെ അരങ്ങേറ്റ ചിത്രമായി ‘കരു’ തെരഞ്ഞെടുക്കാൻ കാരണം ഏറെ അഭിനയസാധ്യതയുള്ള നായികാ കഥാപാത്രവും വൈകാരികമായ കഥയുമാണെന്ന്‌ സായ് പല്ലവി പറഞ്ഞു.



നാഗാ ഷൗര്യാ, ആർ ജെ ബാലാജി, രേഖ, ‘നിഴല്‍കള്‍’ രവി,സന്താന ഭാരതി, സ്റ്റണ്ട് ശിൽവാ എന്നിവരാണ്  'കരു'വിലെ മറ്റു പ്രധാന അഭിനേതാക്കൾ. നീരവ് ഷാ ഛായാഗ്രഹണവും സാം സി എസ് സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു. സ്റ്റണ്ട് ശില്‍വയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രകാശ്‌  ഫിലിംസാണ്‌ ഈ ചിത്രം കേരളത്തില്‍ പ്രദർശനത്തിനെത്തിയ്ക്കുന്നത്‌.
 

പ്രധാന വാർത്തകൾ
Top