18 December Tuesday

രഞ്ജിത് ശങ്കറും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

ജയസൂര്യ നായകനായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനുശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകും. ഫെയ്സ്ബുക്ക് അക്കൌണ്ടിലൂടെ രഞ്ജിത് ശങ്കര്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 

ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാണപങ്കാളിത്തവും പൃഥ്വിരാജ് നിര്‍വഹിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു താരനിര്‍ണയം പുരോഗമിക്കുകയാണ്. അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top