17 November Saturday

ആർആർആർ: രാജമൗലി വീണ്ടും വരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 25, 2018


സൂപ്പർഹിറ്റ് സംവിധായകൻ രാജമൗലിയുടെ പുതിയ ചിത്രത്തിൽ രാംചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്നു. ഇന്ത്യൻ സിനിമയിൽ ചരിത്രവിജയം നേടിയ ബാഹുബലി 2വിനുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം ഒഫീഷ്യൽ പേജിലൂടെ പ്രഖ്യാപനം നടത്തിയത്.

'ആർആർആർ' എന്ന പേരിലാണ് പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡിവിവി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ധാനയ്യയായിരിക്കും ചിത്രം നിർമിക്കുക. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണെന്നാണ് സൂചന. ചിത്രത്തിന്റെ മുന്നൊരുക്കത്തിനായി താരങ്ങൾ ലോസ്ഏഞ്ചൽസിൽ എത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top