17 November Saturday

നിർമാണകമ്പനിയുമായി പൃഥ്വി

വെബ് ഡെസ്‌ക്‌Updated: Saturday Mar 10, 2018

ഓഗസ്റ്റ് സിനിമ എന്ന നിർമാണ കമ്പനിയുടെ കൂട്ടുപേക്ഷിച്ച പൃഥ്വിരാജ് പുതിയ കമ്പനിയുമായി രംഗത്ത്. 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' എന്നുപേരിട്ട കമ്പനിയുടെ മേൽനോട്ടച്ചുമതല ഭാര്യ സുപ്രിയക്കാണ്. കമ്പനിയുടെ വെബ്‌സൈറ്റ് വിലാസമടക്കം പൃഥ്വിതന്നെയാണ് ഈ വിവരം പങ്കുവച്ചത്.

'ഇതൊരു സ്വപ്‌നസാക്ഷാൽക്കാരമാണ്. എന്നെ ഞാനാക്കിയ മലയാളസിനിമയ്ക്കുള്ള ഉചിതമായ സമർപ്പണം. അഭിമാനകരമായ ഒരുപറ്റം മലയാളസിനിമകൾ ഒരുക്കുക എന്നതാണ് ലക്ഷ്യം.' താരം പറഞ്ഞു. ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവരുമായി ചേർന്ന് നടത്തിയിരുന്ന 'ഓഗസ്റ്റ് സിനിമ'യിൽനിന്ന് ഒരുവർഷംമുമ്പാണ് പൃഥ്വി ഒഴിവായത്. 'ഉറുമി'യായിരുന്നു ഇവരുടെ ആദ്യ നിർമാണസംരംഭം.
 

പ്രധാന വാർത്തകൾ
Top