26 September Wednesday

ആദിയായി പ്രണവ് മോഹന്‍ലാല്‍ ക്യമറക്ക് മുമ്പില്‍, താരപുത്രന്റെ ആദ്യ ചിത്രം ഷൂട്ടിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

സിനിമയില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരെ സമ്പാദിച്ചയാളാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റെ യാത്രകളാണ് മലയാളികള്‍ക്ക് അദ്ദേഹത്തെ കൂടുതല്‍ പ്രിയങ്കരനാക്കിയത്. ലോകം അറിയപ്പെടുന്ന നടന്റെ മകനായിരുന്നിട്ടു പോലും വളരെ സിംപിളായിട്ടു ജീവിക്കുന്ന പ്രണവിനെ സോഷ്യല്‍ മീഡിയ കൃത്യമായി ഫോളോ ചെയ്യാറുണ്ട്. ഇക്കാരണങ്ങള്‍ എല്ലാം കൊണ്ട് തന്നെ പ്രണവ് നായകാനായെത്തുന്ന പുതു ചിത്രത്തിന് വന്‍ കാത്തിരിപ്പാണ് ആരാധകര്‍ക്കിടയിലുള്ളത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത്‌ പ്രണവ് നായകാനാകുന്ന ചിത്രം ആദിയുടെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട ആദ്യ ലൊക്കേഷന്‍ ചിത്രം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'some lies can be deadly' എന്ന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന സിനിമ ഇമോഷണല്‍ ത്രില്ലറാണ്.

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ ആയിരിക്കും ചിത്രീകരണം. ജീത്തു ജോസഫിന്റെതു തന്നെയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മേഹന്‍ലാല്‍ നായകാനല്ലാതെ ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ആദിക്കുണ്ട്. 

 

ഒന്നാമന്‍, പുനര്‍ജനി എന്നീ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്നു പ്രണവ്. ഇതില്‍ പുനര്‍ജനിയിലെ പ്രകടനത്തിന് 2002ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം പ്രണവ് സ്വന്തമാക്കി. ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top