24 September Monday

പ്രണവിന്റെ നായികയാകാം; ഓഡിഷൻ 21ന്

വെബ് ഡെസ്‌ക്‌Updated: Sunday Apr 8, 2018

ആദ്യചിത്രമായ ആദിയുടെ വിജയത്തിനു ശേഷം പ്രണവ് മോഹൻലാൽ അരുൺ ഗോപിയുടെ ചിത്രത്തിൽ നായകനാകുന്നു. നായികയെ കണ്ടെത്താൻ ദുബായിൽ ഓഡിഷൻ നടത്തിയെങ്കിലും ഉചിതമായ മുഖം കണ്ടെത്തിയില്ല. തുടർന്ന് ഈമാസം 21ന് കൊച്ചിയിൽ വീണ്ടും ഓഡിഷൻ നടത്തും. താൽപ്പര്യമുള്ള 18നും 24നും വയസ്സിന് ഇടയിൽ പ്രായമുള്ള യുവതികൾ ഫോട്ടോകളും ഒരു മിനിറ്റ് ദൈർഘ്യംവരുന്ന വീഡിയോ ക്ലിപ്പും mulakuppadamctsaing@arungo pymovies.com എന്ന വിലാസത്തിൽ അയക്കണം. 18 ആണ് അവസാന ദിവസം.

ചിത്രത്തിൽ റൊമാന്റിക് ഹീറോ ആയാണ് പ്രണവ് പ്രത്യക്ഷപ്പെടുക. കഥാപാത്രത്തിന്റെ മറ്റുകാര്യങ്ങൾ വെളിപ്പെടുത്താൻ സംവിധായകൻ തയ്യാറായില്ല.
അരുൺ ഗോപിയുടെ രാമലീല ഒരുക്കിയ മുളകുപാടം ഫിലിംസ് തന്നെയാണ് പ്രണവ് ചിത്രവും ഒരുക്കുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top