Top
17
Tuesday, October 2017
About UsE-Paper

'അമ്പലപ്പുഴയോരത്ത്'; ഓട്ടന്‍ തുള്ളല്‍ കലാകാരന്‍മാരുടെ ജീവിതം സിനിമയാകുന്നു

Thursday Oct 5, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > പ്രതികാരത്തിന്റേയും, പ്രതിഷേധത്തിന്റേയും കലയായ, ഓട്ടന്‍തുള്ളലിനേയും, ഓട്ടന്‍തുള്ളല്‍ കലാകാരന്മാരുടെ ജീവിതത്തെയും മുഖ്യപ്രമേയമാക്കി മലയാളത്തില്‍ ആദ്യമായി ഒരു സിനിമ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു. 'അമ്പലപ്പുഴയോരത്ത്' എന്ന് പേരിട്ട ഈ ചിത്രം നിരവധി ഡോക്യുമെന്ററി ഫിലിമിലൂടെയും, സിനിമകളിലൂടെയും ശ്രദ്ധേയനായ എന്‍. എന്‍. ബൈജു സംവിധാനം ചെയ്യുന്നു. കുട്ടനാട് ഫിലിം സൊസൈറ്റിയുടെ ആദ്യ ചിത്രമാണിത്. കുഞ്ചന്‍ നമ്പ്യാര്‍, പ്രതിഷേധത്തിന്റെയും, പ്രതികാരത്തിന്റേയും കലയായി ഓട്ടന്‍തുള്ളലിനെ ഉപയോഗപ്പെടുത്തിയപ്പോള്‍, മുഖം മുറിഞ്ഞ രാജാധികാരം ഓട്ടന്‍ തുള്ളലിനെ, ജന്മഗൃഹമായ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി.

രാജാധികാരത്തിന്റെ കാലം കഴിഞ്ഞ്, ജനാധിപത്യത്തിന്റെ കാലം വന്നപ്പോള്‍, വീണ്ടും ഓട്ടന്‍തുള്ളലിന് ക്ഷേത്രത്തിനുള്ളില്‍ പുന:പ്രവേശനം അനുവദിച്ചു. ഓട്ടന്‍ തുള്ളലിനെ നെഞ്ചോടുചേര്‍ത്ത് പിടിച്ച ഒരു തുള്ളല്‍ കലാകാരന്‍, പുന:പ്രവേശന വേദിയില്‍ അന്ന് തുള്ളല്‍ അവതരിപ്പിച്ചു. ജനാധിപത്യത്തിലെ, അഴിമതി രാഷ്ട്രീയത്തിനെതിരെ തുള്ളലിലൂടെ ആ കലാകാരന്‍ പ്രതിഷേധിച്ചപ്പോള്‍, നേരിടേണ്ടിവന്ന ദുരന്തങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.


 കുഞ്ചന്‍ നമ്പ്യാരുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പുതിയ കാലഘട്ടത്തിലെ തുള്ളല്‍ കലാകാരന്റെ ജീവിതത്തിലും പകര്‍ന്നാടുന്നു. ഓട്ടന്‍തുള്ളലിന്റെ കഥ പറയുന്നതിനൊപ്പം, അമ്പലപ്പുഴയുടെ ചരിത്രം കൂടി ചിത്രം അവതരിപ്പിക്കുന്നു. തുള്ളല്‍ കലാകാരനായ അമ്പലപ്പുഴ സുരേഷ് വര്‍മ്മയാണ് നായക വേഷത്തിലെത്തുന്നത്.കുട്ടനാട് ഫിലിം സൊസൈറ്റിക്കുവേണ്ടി വിനു അമ്പലപ്പുഴ നിര്‍മ്മിക്കുന്ന 'അമ്പലപ്പുഴയോരത്ത്' എന്‍. എന്‍. ബൈജു സംവിധാനം ചെയ്യുന്നു.

  കഥ ഡോ.പി.കെ. ഭാഗ്യലക്ഷ്മി, തിരക്കഥ ഗാത്രി വിജയ്, എഡിറ്റിംഗ് രതീഷ് രാജപ്പ, ക്യാമറ ഷിനൂബ് ഡി. ചാക്കോ, ഓട്ടന്‍തുള്ളല്‍ ഗാനം അടൂര്‍ സുരേന്ദ്രന്‍, ഗാനങ്ങള്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡി.ബി. അജിത് കുമാര്‍, വിജയന്‍ നളന്ദ, ടി. ജി. രാധ, ടി. രേഖ, സംഗീതം പ്രൊഫ. വിജയന്‍ വി. അമ്പലപ്പുഴ, പശ്ചാത്തല സംഗീതം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ & പി.ആര്‍.ഒ. അയ്മനം സാജന്‍.
   

തുള്ളല്‍ കലാകാരനായ അമ്പലപ്പുഴ സുരേഷ് വര്‍മ്മ നായകനാകുന്ന ചിത്രത്തില്‍, ഗായത്രി വിജയ്, ചെമ്പകവല്ലി തമ്പുരാട്ടി, വേണു അമ്പലപ്പുഴ, റെജി പുരുഷോത്തമന്‍, രഞ്ജീവ് രാജന്‍, സത്യന്‍ എടപ്പാള്‍, ദിനേശന്‍ ചേരാശ്ശേരി, സിന്ധു നമ്പ്യാര്‍, സജീന കുഞ്ഞാറ്റ, സാന്റി ഫിലിപ്‌സ്, രവി വാഴയില്‍, എം. ടി. റിയാസ്, മാസ്റ്റര്‍ മഹാദേവന്‍, ദൃശ്യാരാജ് എന്നിവര്‍ അഭിനയിക്കുന്നു.  അമ്പലപ്പുഴയിലും, പരിസരങ്ങളിലുമായി ഉടന്‍ ചിത്രീകരണം ആരംഭിക്കും.

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!