21 November Wednesday

ഓണവും പ്രണയവുമായി 'ഓണം പൊന്‍തിരുവോണം'; വീഡിയോ കാണാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2017

ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ മധുരം പകര്‍ന്ന് 'ഓണം പൊന്‍ തിരുവോണം' മ്യൂസിക് വീഡിയോ പുറത്തിറങ്ങി. സന്ദീപ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ഓണം പൊന്‍ തിരുവേണ'ത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സുഗുണന്‍ കരുമാലൂരിന്റെതാണ് ഗാനങ്ങള്‍. 

ആര്‍ അജയ് സംവിധാനം ചെയ്തിരിക്കുന്ന വീഡിയോയില്‍ ഓണകാഴ്ചകള്‍ക്കൊപ്പം രസകരമായ പ്രണയകഥയും കടന്നവരുന്നു. ധീരജ് ഡെന്നി, സോനു എസ് ഗൗഡ, അപ്പു (കെ പി), വിഷ്ണു സോമന്‍, നഹാസ് ഇബ്രാഹിം എന്നിവരാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാഹുല്‍ മേനോനും ചിത്രസംയോജനം ബാബു രത്നവും
നിര്‍വഹിച്ചു. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

പ്രധാന വാർത്തകൾ
Top