18 December Tuesday

ദുല്‍ഖറിന്റെ സോലോ ഓണത്തിനില്ല; ഓണം റിലീസ് കാത്ത് ആറു ചിത്രങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2017

ദുല്‍ഖര്‍ ആരാധകര്‍ക്ക് ഈ ഓണസീസണില്‍ നിരാശ. ഓണം റീലീസായി പറഞ്ഞിരുന്ന ദുല്‍ഖര്‍ ചിത്രം സോലോയുടെ റിലീസ് നീട്ടി. ചിത്രം ഈ മാസം 21 ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്യുന്ന പറവ സെപ്റ്റംബര്‍ 14 ന് റിലീസ് ചെയ്യുമെന്നാണ് സൂചന.

 

അതേസമയം, ഓണത്തിന് മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ശ്യംധര്‍ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, പ്രഥിരാജ് ചിത്രം ആദം ജോണ്‍, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ജയറാം ചിത്രം ആകാശമിഠായി, അജു വര്‍ഗീസും നീരജ് മാധവും പ്രധാനവേഷങ്ങളിലെത്തുന്ന ലവകുശ എന്നീ ചിത്രങ്ങള്‍ തീയറ്ററുകളിലെത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top